വിവാദ മരംമുറി ഉത്തരവ്: വനം–ജലവിഭവ വകുപ്പ് സെക്രട്ടറിമാർക്ക് നേരിട്ട് പങ്കില്ലെന്ന് കണ്ടെത്തൽ
text_fieldsതിരുവനന്തപുരം: ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിച്ചുമാറ്റാൻ നൽകിയ വിവാദ ഉത്തരവ് സംബന്ധിച്ച് ചീഫ് സെക്രട്ടറി തലത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ വനം-ജലവിഭവ സെക്രട്ടറിമാർക്ക് നേരിട്ട് പങ്കില്ലെന്ന് കണ്ടെത്തൽ. ചീഫ് സെക്രട്ടറി ആവശ്യപ്പെട്ട പ്രകാരം നൽകിയ വിശദീകരണത്തിൽ തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് ഉത്തരവിറക്കിയ ശേഷമാണ് കവറിങ് കത്തുവെച്ച് പകർപ്പ് തങ്ങൾക്ക് ലഭിച്ചതെന്നും ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും വനം പ്രിൻസിപ്പൽ സെക്രട്ടറിയും പറയുന്നു. അതിെൻറ അടിസ്ഥനത്തിൽ സെക്രട്ടറിമാർക്ക് പങ്കില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയെന്നാണ് അറിയുന്നത്. ഇതോെട വിവാദമായ ബേബി ഡാം മരംമുറിയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിലേക്ക് മാത്രം നടപടി ഒതുങ്ങുമെന്നുറപ്പായി.
മുഖ്യമന്ത്രിയും ജലവിഭവ-വനം മന്ത്രിമാരും അറിയാതെയാണ് ഉത്തരവിറക്കിയതെന്നാണ് സർക്കാർ ഇപ്പോഴും പറയുന്നത്. ചട്ടവിരുദ്ധമായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് സ്വന്തമായി ഉത്തരവിറക്കിയെന്ന വാദം നിരത്തിയാണ് വിവാദത്തിൽനിന്ന് സർക്കാർ തലയൂരിയതും. അതിെൻറ അടിസ്ഥാനത്തിൽ ബെന്നിച്ചൻ തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. അതിനുശേഷം വിവാദമായ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
എന്നാൽ സ്വന്തം താൽപര്യപ്രകാരമല്ല ഉത്തരവിറക്കിയതെന്നും വനം-ജലവിഭവ സെക്രട്ടറിമാർ കൂടി അറിഞ്ഞാണ് ഉത്തരവിറക്കിയതെന്നുമാണ് ബെന്നിച്ചൻ തോമസ് നൽകിയ വിശദീകരണം. അതിെൻറകൂടി അടിസ്ഥാനത്തിലാണ് അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതപ്പെടുത്തിയത്. തമിഴ്നാടിെൻറ ആവശ്യപ്രകാരം ബേബിഡാമിന് സമീപത്തെ 15 മരങ്ങൾ മുറിക്കാൻ അനുമതിനൽകി ഉത്തരവിറക്കി ഒരുമാസം പിന്നിടുമ്പോഴും ആരുടെ നിർദേശമാണ് പിന്നിലെന്നത് ദുരൂഹമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.