വിവാദ സർക്കുലർ: ടൂറിസം വകുപ്പ് ഡയറക്ടറെ മാറ്റി; പി.ബി. നൂഹ് പുതിയ ഡയക്ടർ
text_fieldsതിരുവനന്തപുരം: ഓഫിസിലെ അതിക്രമത്തെ കുറിച്ച് പരാതിപ്പെടുന്ന വനിത ജീവനക്കാരുടെ വിവരശേഖരണം നടത്തണമെന്ന വിവാദ സര്‍ക്കുലര്‍ ഇറക്കിയ ടൂറിസം വകുപ്പ് ഡയറക്ടര്‍ കൃഷ്ണതേജയെ ചുമതലയില്‍നിന്ന് മാറ്റി. പി.ബി. നൂഹ് ആണ് പുതിയ ഡയക്ടർ. വിവാദമാതോടെ ഉത്തരവ് റദ്ദാക്കിയ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കൃഷ്ണതേജയോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി.
ജൂൺ 17നാണ് കൃഷ്ണതേജ വിവാദ ഉത്തരവിറക്കിയത്. ടൂറിസം വകുപ്പിന് കീഴിലെ വിവിധ ഓഫിസുകളിലെയും ഗെസ്റ്റ് ഹൗസുകളിലെയും വനിത ജീവനക്കാർ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നൽകുന്ന പരാതികൾ അന്വേഷണ ഘട്ടത്തിൽ പിൻവലിക്കുകയും ആരോപണങ്ങളിൽനിന്ന് പിൻവാങ്ങുകയും ചെയ്യുന്നു. ഇത് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ സമയം നഷ്ടപ്പെടുത്തുന്നു. ചില ജീവനക്കാർ അടിസ്ഥാനരഹിതമായ പരാതികളാണ് ഉന്നയിക്കുന്നത്. ഇത് വകുപ്പിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ പരാതി നൽകുന്നവരുടെ വിവരം പ്രത്യേകം ശേഖരിക്കുകയും തുടർനടപടിയെടുക്കുകയും വേണമെന്നായിരുന്നു നിർദേശം. വിഷയത്തിൽ സ്ഥാപന മേധാവികൾ ജാഗ്രത പുലർത്തണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.