വിവാദങ്ങളിൽ അടിപതറി വനംവകുപ്പ്
text_fieldsതിരുവനന്തപുരം: മുട്ടിൽ മരംകൊള്ളക്കുപിന്നാലെ, മുല്ലപ്പെരിയാറിലെ മരംമുറിയും ചർച്ചയായതോടെ അടിപതറി വനംവകുപ്പ്. താൻ ഒന്നും അറിഞ്ഞില്ലെന്ന് മരംമുറി തടയേണ്ട മന്ത്രി തന്നെ വാദമുയർത്തുേമ്പാൾ സർക്കാർ കൂടുതൽ ദുർബലമാകുകയാണ്. വയനാട്, മുട്ടിലടക്കം വിവിധ ജില്ലകളിൽ നിന്നായി 15 കോടിയോളം വരുന്ന സംരക്ഷിത മരങ്ങളാണ് വനംവകുപ്പ് അറിയാതെ മുറിച്ചുകടത്തിയത്. റവന്യൂ വകുപ്പിെൻറ വിവാദ ഉത്തരവ് മറയാക്കി ഉദ്യോഗസ്ഥരുടെ ഒത്താശയിൽ നടന്ന വനംകൊള്ളയിൽ താഴെത്തട്ടിൽ ഉദ്യോഗസ്ഥർെക്കതിരെ ചില നടപടികൾ കൈക്കൊണ്ടതല്ലാതെ മറ്റൊന്നുമുണ്ടായില്ല.
പൊലീസ് അന്വേഷണവും പാതിവഴിയിലാണ്. മുട്ടിൽ മരംമുറി സർക്കാർ അനുമതിയോടെ നടന്ന വനംകൊള്ളയെന്ന് ശക്തമായ ആരോപണങ്ങൾ ഉയർെന്നങ്കിലും എല്ലാം ഉദ്യോഗസ്ഥ തീരുമാനപ്രകാരമാണ് നടന്നതെന്നും സർക്കാർ ഒന്നും അറിഞ്ഞില്ലെന്നുമായിരുന്നു വാദം.
മുട്ടിൽ മരംമുറി വിവാദം അപ്രകാരം മെല്ലെ കെട്ടടങ്ങവെയാണ് മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്താൻ തമിഴ്നാടിെൻറ ആവശ്യപ്രകാരം മരങ്ങൾ മുറിക്കാൻ ഉദ്യോഗസ്ഥതലത്തിലെടുത്ത തീരുമാനം പുറത്തുവന്നത്.
മുല്ലപ്പെരിയാർ മരംമുറിയിൽ ഞായറാഴ്ച 11ന് മുമ്പ് റിപ്പോർട്ട് നൽകാൻ വനംമന്ത്രി നിർദേശം നൽകിയെങ്കിലും അത് ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.