എൻ.ഐ.ടിയുടെ വിവാദ നടപടി: ന്യൂനപക്ഷ കമീഷൻ റിപ്പോർട്ട് തേടി
text_fieldsതിരുവനന്തപുരം: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) യുടെ വിവാദ നടപടികൾക്കെതിരെ സമർപ്പിച്ച ഹരജി കമീഷൻ ഫയലിൽ സ്വീകരിച്ചു. കേന്ദ്ര സർക്കാർ മാനവശേഷി വികസന മന്ത്രാലയത്തിനു കീഴിൽ കോഴിക്കോട് ചാത്തമംഗലത്ത് പ്രവർത്തിക്കുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്വീകരിക്കുന്ന പല നടപടികളും രാജ്യ പാരമ്പര്യത്തിനും പൈതൃകത്തിനും നിരക്കാത്തതാണെന്ന് ഹരജിയിൽ ചൂണ്ടികാണിച്ചു.
എൻ.ഐ.ടി ലൈബ്രറിയിൽനിന്ന് മുസ്ലിം, ക്രിസ്ത്യൻ ഉൾപ്പെടെ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വേദഗ്രന്ഥങ്ങളായ ഖുർആൻ, ബൈബിൾ എന്നിവയും അവയുടെ പരിഭാഷകളും ഒഴിവാക്കിയതിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. ഹരജി ഫയലിൽ സ്വീകരിച്ച കമീഷൻ ചെയർമാൻ അഡ്വ.എ.എ. റഷീദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡയറക്ടർ, രജിസ്ട്രാർ, മാനവ വിഭവ ശേഷി മന്ത്രാലയം ഡയറക്ടർ ജനറൽ എന്നിവരോട് റിപ്പോർട്ട് തേടി. ഏപ്രിൽ 29ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരാകാനാണ് കമീഷൻ നിർദേശം. തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി ഡോ. അൻവർ നാസർ സമർപ്പിച്ച ഹരജിയിലാണ് കമീഷൻ ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.