Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കേരള’യിലെ വിവാദ...

‘കേരള’യിലെ വിവാദ സെനറ്റ്​ യോഗം: വി.സി ഇന്ന്​ റിപ്പോർട്ട്​ നൽകും

text_fields
bookmark_border
‘കേരള’യിലെ വിവാദ സെനറ്റ്​ യോഗം: വി.സി ഇന്ന്​ റിപ്പോർട്ട്​ നൽകും
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്ഥി​രം വൈ​സ്​​ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​നു​ള്ള സെ​ർ​ച്​ ക​മ്മി​റ്റി പ്ര​തി​നി​ധി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ചേ​ർ​ന്ന പ്ര​ത്യേ​ക സെ​ന​റ്റ്​ യോ​ഗ​ത്തി​ൽ അ​ര​ങ്ങേ​റി​യ സം​ഭ​വ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വി.​സി ചൊ​വ്വാ​ഴ്ച ഗ​വ​ർ​ണ​ർ​ക്ക്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കും. ഞാ​യ​റാ​ഴ്ച വി.​സി രാ​ജ്​​ഭ​വ​നി​ലെ​ത്തി​ ഗ​വ​ർ​ണ​​റെ ക​ണ്ടി​രു​ന്നു. യോ​ഗ​ത്തി​ൽ വി.​സി​യെ മാ​റ്റി പ്രോ-​ചാ​ൻ​സ​ല​റാ​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​തും പ്ര​തി​നി​ധി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​തെ, യോ​ഗം മാ​റ്റി​വെ​ക്കാ​നു​ള്ള ​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച്​ പാ​സാ​ക്കി​യ​തു​മു​ൾ​പ്പെ​ടെ വി​വ​ര​ങ്ങ​ൾ വി.​സി. മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ ഗ​വ​ർ​ണ​റെ ധ​രി​പ്പി​ച്ചി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്നാ​ണ്​ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​​ഖാ​ൻ വി.​സി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വി.​സി​യു​ടെ റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ച ശേ​ഷം സെ​ന​റ്റ്​ യോ​ഗ ന​ട​പ​ടി​യി​ൽ ഗ​വ​ർ​ണ​ർ തീ​രു​മാ​ന​മെ​ടു​ക്കും. വി.​സി​യെ മാ​റ്റി​നി​ർ​ത്തി മ​ന്ത്രി യോ​ഗ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​പ​ദ​വി ഏ​റ്റെ​ടു​ത്ത​തി​നെ ഗ​വ​ർ​ണ​ർ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​യാ​ൾ എ​ന്ന നി​ല​യി​ൽ മ​ന്ത്രി​യും ര​ജി​സ്​​ട്രാ​റും ഒ​പ്പി​ട്ട മി​നി​റ്റ്​​സാ​ണ്​ കൈ​മാ​റി​യ​ത്. മ​ന്ത്രി​യു​ടെ ന​ട​പ​ടി​യെ ഗ​വ​ർ​ണ​ർ ത​ള്ളി​യ​തി​നാ​ൽ സെ​ന​റ്റ്​ യോ​ഗ ന​ട​പ​ടി​യും ത​ള്ളു​മെ​ന്ന്​ ഏ​റ​ക്കു​റെ ഉ​റ​പ്പാ​ണ്. പ​ക​രം ഗ​വ​ർ​ണ​ർ എ​ന്ത്​ ന​ട​പ​ടി നി​ർ​ദേ​ശി​ക്കു​മെ​ന്ന​ത്​ നി​ർ​ണാ​യ​ക​മാ​ണ്.

വി.​സി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വീ​ണ്ടും യോ​ഗം ചേ​രാ​ൻ നി​ർ​ദേ​ശി​ക്കാ​നാ​ണ്​ സാ​ധ്യ​ത. ക​ഴി​ഞ്ഞ യോ​ഗ​ത്തി​ൽ യു.​ഡി.​എ​ഫ്​ അം​ഗ​ങ്ങ​ൾ സെ​ർ​ച്​ ക​മ്മി​റ്റി​യി​ലേ​ക്ക്​ നി​ർ​ദേ​ശി​ച്ച ഡോ.​എം.​സി. ദി​ലീ​പ്​​കു​മാ​ർ, ഗ​വ​ർ​ണ​ർ നാ​മ​നി​ർ​ദേ​ശം ചെ​യ്ത ബി.​ജെ.​പി അം​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച ഡോ.​എം.​കെ.​സി. നാ​യ​ർ എ​ന്നി​വ​രി​ൽ ഒ​രാ​ളെ സെ​ർ​ച്​ ക​മ്മി​റ്റി​യി​ലേ​ക്ക്​ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ നി​യ​മ​പ്ര​ശ്​​ന​മു​ട​ലെ​ടു​ക്കും. സെ​ന​റ്റ്​ നി​ർ​ദേ​ശി​ക്കാ​ത്ത​യാ​ളെ സെ​ന​റ്റ്​ പ്ര​തി​നി​ധി​യാ​യി ഗ​വ​ർ​ണ​ർ​ക്ക്​ ഉ​ൾ​പ്പെ​ടു​ത്താ​നാ​കി​ല്ല. അ​തെ​സ​മ​യം, സെ​ന​റ്റ്​ തീ​രു​മാ​നം ത​ള്ളി​യാ​ൽ കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ്​ ഇ​ട​തു​പ​ക്ഷ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala UniversityControversial Senate meetingPermanent Vice-Chancellor appointment
News Summary - Controversial Senate meeting in 'Kerala': VC will give report today
Next Story