വിവാദങ്ങൾ തിരിച്ചടിയാകില്ലെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: വിവാദങ്ങൾ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയുണ്ടാക്കിെല്ലന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ. വിവാദങ്ങൾ ഇടതുവിരുദ്ധർ ഉൽപാദിപ്പിക്കുന്നതാണ്. സർക്കാറിെൻറ നല്ല പ്രവർത്തനത്തോടും ഇടതു രാഷ്ട്രീയത്തോടും എതിർപ്പുള്ള പ്രതിപക്ഷവും ബി.ജെ.പിയും ഇടതു വിരുദ്ധ മാധ്യമങ്ങളും ആവർത്തിച്ച് പ്രചരിപ്പിക്കും. ജനം അതിൽ വീഴിെല്ലന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് മികച്ച വിജയം ലഭിക്കും. സർക്കാറിെൻറ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ വിപുല പരിപാടികൾക്കും തീരുമാനമായി. ഡിസംബർ മൂന്നിന് വികസന വിളംബരം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും. വികസന പദ്ധതികളുടെ ബോർഡുകളും സ്ലൈഡുകളും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും ഒരു കേന്ദ്രത്തിൽ സ്ഥാപിക്കും.
നൂറുകണക്കിനാളുകൾ ഒത്തുചേരും. ഗുണഭോക്താക്കൾ അനുഭവം വിശദീകരിക്കും. മുഖ്യമന്ത്രി തന്നെ അവരെ അഭിസംബോധന ചെയ്യും. പ്രാദേശിക നേതാക്കൾ രാഷ്ട്രീയ കാര്യങ്ങൾ വിശദീകരിക്കും. ഇടതു മുന്നണിയുടെ പൊതു വികസന സേന്ദശവും കാഴ്ചപ്പാടും ജനങ്ങളിലെത്തിക്കും.
അഞ്ചിന് എല്ലാ വാർഡിലും വെബ് റാലി. 50 ലക്ഷം പേർ പെങ്കടുക്കും. ഭാവി കേരളത്തെക്കുറിച്ച ഇടതുമുന്നണി കാഴ്ചപ്പാടും വിശദീകരിക്കും.
ബി.ജെ.പി സഹകരണം താഴെത്തട്ടിൽ ഒപ്പിച്ചെടുക്കാനാണ് യു.ഡി.എഫ് ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. അപകടകരമായ രാഷ്ട്രീയ സഖ്യത്തിലേക്ക് കോൺഗ്രസ് പോകുകയാണ്. സമൂഹെത്ത വർഗീയവത്കരിച്ച് രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുകയാണ്. ബി.ജെ.പി എന്ന വാക്ക് യു.ഡി.എഫ് പത്രികയിലില്ല.
ബി.ജെ.പിയോട് മൃദുസമീപനം പുലർത്തുന്ന യു.ഡി.എഫ് മറുഭാഗത്ത് വെൽെഫയർ, ജമാഅത്തെ ഇസ്ലാമി എന്നിവയുമായി സഹകരണമുണ്ടാക്കുന്നു. മതമൗലികവാദ ശക്തികളുമായുള്ള രാഷ്ട്രീയ കൂട്ടായ്മ അപകടകരമാണ്. പ്രതിപക്ഷ നേതാവിനെതിെര ഉയർന്ന ആക്ഷേപം വസ്തുതപരമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.