പ്രതിച്ഛായാതിളക്കത്തിലും മുഖ്യമന്ത്രിയെ കാത്ത് വിവാദങ്ങൾ
text_fieldsതിരുവനന്തപുരം: പ്രചാരണയാത്ര തലസ്ഥാനത്ത് എത്തുേമ്പാൾ സർക്കാറിനെയും മുഖ്യമന്ത്രിയെയും കാത്തിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഒാഫിസിനും വകുപ്പിനും എതിരായ പ്രതിപക്ഷ ആരോപണങ്ങൾ. ഒപ്പം എൽ.ഡി.എഫ് സർക്കാറിെൻറ പ്രധാന പ്രചാരണായുധമായ കിഫ്ബിയിലെ േകന്ദ്ര ഏജൻസി പരിശോധനയും പുതിയ വിഷയമാവുന്നു. ജില്ലകൾ തോറും പൊതുയോഗങ്ങളിൽ വലിയ ആൾക്കൂട്ടം സൃഷ്ടിച്ചായിരുന്നു പിണറായിയുടെ വരവ്. ചാനൽ സർവേകളിൽ ലഭിച്ച മുൻതൂക്കം പിണറായിയുടെയും എൽ.ഡി.എഫിെൻറയും പ്രചാരണത്തിന് വലിയ സ്വീകാര്യത സൃഷ്ടിച്ചു. എന്നാൽ, സർവേയുടെ പിൻബലത്തിൽ സൃഷ്ടിച്ച പ്രതിച്ഛായ യാത്ര അവസാനിക്കുേമ്പാൾ ചോദ്യംചെയ്യപ്പെടുകയാണ്.
മുഖ്യമന്ത്രിയുടെ ഒാഫിസ് പ്രതിക്കൂട്ടിലായ സ്വർണക്കടത്ത് കേസ്, മുഖ്യമന്ത്രിയുടെ വകുപ്പ് ചോദ്യം ചെയ്യപ്പെട്ട ആഴക്കടൽ മത്സ്യബന്ധന വിവാദം, എൽ.ഡി.എഫിെൻറ ആയുധങ്ങളിലൊന്നായ സോളാർ കേസിൽ സംസ്ഥാന പൊലീസ് ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയത് എന്നിവ പിണറായിക്ക് നേരെ ഉയരുകയാണ്. തദ്ദേശതെരഞ്ഞെടുപ്പിൽ ആളിക്കത്തിയ സ്വർണക്കടത്ത് എൽ.ഡി.എഫിെൻറ പ്രകടനത്തെ ബാധിക്കാത്തതിനെതുടർന്ന് പ്രതിപക്ഷം ഇക്കുറി ആദ്യഘട്ടങ്ങളിൽ വലിയതോതിൽ ഉന്നയിച്ചിരുന്നില്ല. എന്നാൽ ബി.ജെ.പി പ്രസിഡൻറിെൻറ യാത്രാസമാപന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നയിച്ചു. പ്രചാരണത്തിെൻറ അവസാനഘട്ടത്തിൽ കെ.പി.സി.സി നേതൃത്വവും സ്വർണക്കടത്ത് ആയുധമാക്കുകയാണ്.
അമിത് ഷാ ഉന്നയിച്ച ദുരൂഹമരണം സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്താത്തത് ചൂണ്ടിക്കാട്ടി ബി.ജെ.പി-സി.പി.എം ഒത്തുകളി ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. ഒരിടവേള ശാന്തമായ ആഴക്കടൽ മത്സ്യബന്ധനവിവാദം വീണ്ടും മുഖ്യമന്ത്രിയുടെ ഒാഫിസിനെ പ്രതിക്കൂട്ടിലാക്കി ഉയർന്നുവരുന്നതും തലവേദനയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ തീരദേശത്ത് അനുകൂലമായ വോട്ടുകളിൽ വിവാദം ഉണ്ടാക്കിയ അവിശ്വാസം മറകടക്കാൻ ശ്രമിക്കുകയാണ് ഭരണപക്ഷം.
ഇക്കാര്യത്തിൽ സർക്കാറിനെ വിമർശിച്ച ക്രൈസ്തവസഭക്ക് എതിരെ മുഖ്യമന്ത്രിയുടെ പ്രതികരണം വിവാദം മുന്നണിയെ എത്ര അലോസരപ്പെടുത്തുന്നു എന്നതിെൻറ തെളിവാണ്. ഉദ്യോഗസ്ഥനെ പ്രതിയാക്കി തലയൂരാനുള്ള ശ്രമത്തിന് തിരിച്ചടിയാണിത്. മുഖ്യമന്ത്രിക്ക് മറുപടി നൽകേണ്ടിവരുന്നത് വിവാദം വീണ്ടും കൊഴുപ്പിക്കാൻ പ്രതിപക്ഷത്തിന് അവസരമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.