സിൻഡിക്കേറ്റ് മിനുട്സിൽ കൃത്രിമം; കാലിക്കറ്റ് വി.സിയോട് ഗവർണർ അടിയന്തര റിപ്പോർട്ട് തേടി
text_fieldsതിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ സിൻഡിക്കേറ്റ് മിനുട്സിൽ കൃത്രിമം വരുത്തിയെന്ന പരാതിയിൽ ചാൻസലറായ ഗവർണർ അടിയന്തര റിപ്പോർട്ട് തേടി. സിൻഡിേക്കറ്റംഗം ഡോ.പി. റഷീദ് അഹമ്മദ്, മുൻ രജിസ്ട്രാർ ഡോ.ടി.എ. അബ്ദുൽ മജീദ് എന്നിവർ നൽകിയ പരാതിയിലാണ് വൈസ്ചാൻസലറുടെ ചുമതല വഹിക്കുന്ന മലയാളം സർവകലാശാല വി.സി ഡോ. അനിൽ വള്ളത്തോളിൽനിന്ന് വിശദീകരണം തേടിയത്.
സർവകലാശാല സ്റ്റാറ്റ്യൂട്ടറി ഒാഫിസർമാരുടെ കാലാവധി നാലുവർഷമാക്കി പരിമിതപ്പെടുത്തിയ സർക്കാർ ഒാർഡിനൻസിലൂടെ രജിസ്ട്രാർ പദവിയിൽനിന്ന് പുറത്തായ ഡോ.ടി.എ. അബ്ദുൽ മജീദിനെ, ഹ്യൂമൻ റിസോഴ്സ് െഡവലപ്മെൻറ് കൗൺസിൽ (യു.ജി.സി -എച്ച്.ആർ.ഡി.സി) ഡയറക്ടറായി ഒരു വർഷത്തേക്ക് നിയമിക്കാൻ മേയ് 15ന് ചേർന്ന സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ അനുമതിയോടെയായിരുന്നു തീരുമാനം. എന്നാൽ, സിൻഡിക്കേറ്റിൽ നടന്ന ചർച്ചകൾക്കും തീരുമാനത്തിനും വിരുദ്ധമായാണ് രജിസ്ട്രാറും വി.സിയും മിനുട്സ് തയാറാക്കിയത്.
എച്ച്.ആർ.ഡി.സി ഡയറക്ടർ തസ്തികയിൽ നിയമിക്കുന്ന ഡോ. അബ്ദുൽ മജീദിന് മുമ്പ് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കില്ലെന്നും ഇതെ ഡയറക്ടർ തസ്തികയിലേക്ക് നാലു മാസത്തിനകം സർവകലാശാല വിജ്ഞാപനം നടത്തണമെന്നതും ഉൾപ്പെടെ വ്യവസ്ഥകൾ മിനുട്സിൽ കൂട്ടിേച്ചർത്തു. ഇത് സർവകലാശാലയിൽ ദീർഘകാലം ജോലി ചെയ്ത ഉദ്യോഗസ്ഥനോടുള്ള സാമാന്യ നീതി നിഷേധമാണെന്നും പരാതിയിൽ പറയുന്നു.
ഒാർഡിനൻസിലൂടെ രജിസ്ട്രാർ പദവിയിൽനിന്ന് പുറത്തായ ഡോ. മജീദിന് 16 മാസമായി സർവകലാശാല ശമ്പളം നിഷേധിച്ചിരിക്കുകയാണ്. വ്യവസ്ഥകളൊന്നും നിശ്ചയിക്കാതെയാണ് ഡോ. മജീദിനെ ഡയറക്ടറായി നിയമിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്. എന്നാൽ, വി.സിയും രജിസ്ട്രാറും സിൻഡിക്കേറ്റ് മിനുട്സ് തയാറാക്കിയപ്പോൾ തീരുമാനത്തിന് വിരുദ്ധമായ വ്യവസ്ഥകൾ എഴുതിച്ചേർത്തെന്നും പരാതിയിൽ പറയുന്നു.
സർക്കാർ ഒാർഡിനൻസിനെ തുടർന്ന് പുറത്തായ ഇതര സർവകലാശാലകളിലെ സർവിസുള്ള സ്റ്റാറ്റ്യൂട്ടറി ഒാഫിസർമാർക്കെല്ലാം പകരം തസ്തിക നൽകിയിട്ടും ഡോ. അബ്ദുൽ മജീദിെൻറ നിയമനം നീണ്ടുപോകുകയായിരുന്നു. ഒടുവിൽ സർക്കാർ അനുമതി നൽകിയ നിയമനത്തിനുള്ള വ്യവസ്ഥയിലാണ് സിൻഡിക്കേറ്റ് തീരുമാനിക്കാത്ത കാര്യങ്ങൾ എഴുതിച്ചേർത്തതെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.