െഎ.എൻ.എൽ കൂട്ടത്തല്ല്: കടുത്ത നിലപാടിനായി സി.പി.എം
text_fieldsതിരുവനന്തപുരം: െഎ.എൻ.എല്ലിലെ പരസ്യമായ കൂട്ടത്തല്ല് മുന്നണിയുടെ കെട്ടുറപ്പിനെയും സർക്കാറിെൻ പ്രതിച്ഛായയെയും ബാധിക്കുന്ന തരത്തിൽ വളർന്നതോടെ കടുത്ത നിലപാട് സ്വീകരിക്കാൻ സി.പി.എം. ആഴ്ചകൾക്ക് മുമ്പാണ് സി.പി.എം െഎ.എൻ.എൽ നേതൃത്വത്തെ എ.കെ.ജി െസൻററിൽ വിളിച്ച് വരുത്തി ഒന്നിച്ച് പോകാൻ താക്കീത് നൽകിയത്.
മുന്നണിക്കോ സർക്കാറിനോ െഎ.എൻ.എൽ ആഭ്യന്തര രാഷ്ട്രീയം ഒരു വെല്ലുവിളി അല്ല. പക്ഷേ, ഭരണ പ്രതിച്ഛായയെ ബാധിക്കുന്ന വിഷയമായാൽ വെച്ചുപൊറുപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് സി.പി.എമ്മിന്. കാൽ നൂറ്റാണ്ടോളം മുന്നണി പടിക്കൽ കാത്ത് നിർത്തിയശേഷം ഘടകകക്ഷിയാക്കുകയും രണ്ടാം പിണറായി സർക്കാറിൽ മന്ത്രിസ്ഥാനം നൽകുകയുംചെയ്ത െഎ.എൻ.എൽ രാഷ്ട്രീയ തോൽവിയായെന്ന വികാരം മലബാറിലെ സി.പി.എം നേതൃത്വത്തിൽ പുതിയ സംഭവത്തോടെ ശക്തമായി. മലപ്പുറത്തും മലബാർ മേഖലയിലും ലീഗിന് ഒരു എതിരാളിയേ അല്ലെന്ന് ബോധ്യമുണ്ടായിട്ട് കൂടിയാണ് െഎ.എൻ.എല്ലിനെ ഘടകകക്ഷി ആക്കുന്നത്.
സി.പി.െഎയുടെ എതിർപ്പ് തണുപ്പിച്ചായിരുന്നു ഇത്. ഇൗ തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം മേഖലയിൽ സി.പി.എമ്മിന് ഉണ്ടായ നേട്ടം സി.പി.എമ്മിലും പിണറായി വിജയനിലും ആ സമുദായത്തിനുണ്ടായ വിശ്വാസം മാത്രമാണെന്നാണ് നേതൃത്വത്തിെൻറ വിലയിരുത്തൽ. മുസ്ലിം വിഭാഗത്തിൽ സ്വാധീനം ചെലുത്താൻ െഎ.എൻ.എൽ ഇന്ന് സി.പി.എമ്മിന് ഒരു ഘടകമേ അല്ല. ഒപ്പം നിന്നവരെ കൈവിടില്ലെന്ന് ന്യൂനപക്ഷ സമൂഹത്തിന് നൽകിയ സന്ദേശം മാത്രമാണ് െഎ.എൻ.എല്ലിെൻറ മന്ത്രി സ്ഥാനം.
രാഷ്ട്രീയമായി െഎ.എൻ.എൽ നേതൃത്വത്തിന് ഉയരാൻ കഴിയുന്നില്ലെന്ന ആക്ഷേപം സി.പി.എമ്മിനുണ്ട്. സി.പി.എം നിർദേശപ്രകാരം െഎ.എൻ.എല്ലിൽ ലയിച്ച നാഷനൽ സെക്കുലർ കോൺഫറൻസ് (എൻ.എസ്.സി) പ്രവർത്തകർ എറണാകുളത്തും മലപ്പുറത്തും ഉൾപ്പെടെ െഎ.എൻ.എല്ലിൽ നിന്ന് വിട്ടുമാറി പ്രവർത്തിക്കുന്നതും സി.പി.എമ്മിെൻറ ശ്രദ്ധയിലുണ്ട്.
ആഭ്യന്തര വിഷയം എന്ന നിലവിട്ട് കോഴ പങ്കുവെക്കുന്നതിെൻറ തർക്കമെന്ന ആക്ഷേപം പൊതുസമൂഹത്തിൽ ചർച്ചയായതോടെ എൽ.ഡി.എഫിന് ഇനിയും നിശ്ശബ്ദത പാലിക്കാനാവില്ല. അടുത്ത ആഴ്ച മുന്നണി നേതൃയോഗം വിളിച്ചേക്കും.ഘടകകക്ഷിയിൽ തർക്കം ഉണ്ടായാൽ രണ്ടു വിഭാഗങ്ങളെയും മാറ്റി നിർത്തുകയാണ് സാധാരണ എൽ.ഡി.എഫ് നിലപാട്. ഇരുവിഭാഗവും വരും ദിവസം തങ്ങളുടെ വാദങ്ങൾ സി.പി.എമ്മിനെ ധരിപ്പിക്കും. പ്രശ്നം സ്വന്തമായി പരിഹരിക്കാൻ െഎ.എൻ.എല്ലിന് കഴിയാത്തതിനാൽ പി.എസ്.സി അംഗത്വം 40 ലക്ഷത്തിന് വിറ്റു, അദാനിയുമായി ജനറൽ സെക്രട്ടറി ചർച്ച നടത്തി എന്നീ ആരോപണങ്ങളുടെ നിജസ്ഥിതിയും സി.പി.എം പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.