Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദലിത് ബാല​െൻറ മരണം...

ദലിത് ബാല​െൻറ മരണം അന്വേഷിക്കുന്നതിലെ പൊലീസ് വീഴ്​ച; സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം

text_fields
bookmark_border
ദലിത് ബാല​െൻറ മരണം അന്വേഷിക്കുന്നതിലെ പൊലീസ് വീഴ്​ച; സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം
cancel

കൊല്ലം: ഏരൂരിലെ ദലിത് ബാല​െൻറ ദുരൂഹ മരണം അന്വേഷിക്കുന്നതില്‍ പൊലീസ് ഗുരുതര വീഴ്​ച വരുത്തിയതായി വാർത്തകൾ പുറത്തുവന്നതിന്​ പിന്നാലെ സാമൂഹിക ​മാധ്യമങ്ങളിൽ പ്രതിഷേധം കനക്കുന്നു. ഡിസംബര്‍ 19നാണ് കൊല്ലം ജില്ലയിലെ ഏരൂരില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിജീഷ് ബാബു എന്ന 14കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഴയുടെ ഉണങ്ങിയ ഇലയിലാണ് വിജീഷ് തൂങ്ങിമരിച്ചതെന്ന് പൊലീസ് എഫ്.ഐ.ആര്‍ പറയുന്നു. ഫോറന്‍സിക് വിദഗ്ധ സംഘത്തി​െൻറ പഠന റിപ്പോര്‍ട്ടില്ലാതെ​ കേസ് അവസാനിപ്പിക്കുകയായിരുന്നു.

ഉണങ്ങിയ വാഴ ഇലയില്‍ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതശരീരം. കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ഇതെങ്ങനെ വന്നെന്ന് ഏരൂര്‍ പൊലീസിന്​ ഉത്തരമില്ല. പകരം തൂങ്ങിമരണം ആണെന്ന് കാണിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നു. പൊലീസ്​ വരുത്തിയ വീഴ്​ചക്കെതിരെ സമൂഹത്തി​െൻറ വിവിധകോണുകളിൽനിന്ന്​​ പ്രതിഷേധം ഉയർന്നുകഴിഞ്ഞു.

വിജീഷിനോടും ആ കുടുംബത്തിനോടും കാണിച്ച നീതികേട് ചോദ്യം ചെയ്യാൻ ഇവിടുത്തെ പ്രബുദ്ധർ മടിച്ചതും എന്തുകൊണ്ടാണെന്ന് കൃത്യമായി മനസ്സിലാക്കണമെന്ന്​ സുമ കോട്ടൂർ ഫേസ്​ബുക്കിൽ കുറിച്ചു. വിജീഷ്​ ദലിത് സമൂഹത്തിൽ പെട്ടവനാണ്. പ്രശ്നത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ വീഴ്​ച മറച്ചുവെക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.

കേരളീയ പൊതുസമൂഹത്തിന് ദലിതർ അനുഭവിക്കുന്ന ഈ വിഷയങ്ങൾ നിസാര സംഭവങ്ങളാണെന്ന്​ പ്രശാന്ത്​ കൊളിയൂർ ഫേസ്​ബുക്കിൽ കുറിച്ചു. ദലിത് ജനത രാഷ്​ട്രീയ പാർട്ടികളുടെ അടിമകൾ മാത്രമായി നിലനിൽക്കണം എന്ന് കരുതുന്ന ജാതിവാദികൾ വാഴുന്ന ഇടമായിട്ടാണ് അഞ്ചൽ ഏരൂർ പ്രദേശങ്ങളെ മനസ്സിലാക്കിയിട്ടുള്ളത്. ക്രൂരമായ കൊലപാതകങ്ങളൊക്കെ ആത്മഹത്യയായി മാറാൻ പൊലീസിലും മറ്റ് സംവിധാനങ്ങളിലും സ്വാധീനം ചെലുത്താൻ കഴിവുള്ള ജാതിവാദികൾ ഭയന്നിരിക്കുന്നു എന്നതി​െൻറ ലക്ഷണമാണ് ഭീം ആർമി പ്രവർത്തകന് നേരെ ഉണ്ടായ വധശ്രമമെന്നും പ്രശാന്ത്​ പറഞ്ഞു.

സുമ കോട്ടൂരി​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​:

സാനിയ ഇയ്യപ്പൻ ത​െൻറ പ്രൊഫഷ​െൻറ ഭാഗമായി നടത്തുന്ന ഫോട്ടോഷൂട്ടിലെ ഡ്രസ്സിംഗ്. രഹന ഫാത്തിമ ത​േൻറതായ രീതിയിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന സ്ത്രീശാക്തീകരണം. കപ്പേള എന്ന ഒട്ടും പുതുമയില്ലാത്ത മലയാളം സിനിമ. അബലയും ചബലയുമായ പെൺകുട്ടി ആൺ വർഗത്തിനാൽ രക്ഷിക്കപ്പെടണമെന്ന സ്ഥാപിത താൽപര്യത്തിന്​ ഊന്നൽ നൽകുന്ന ടിപ്പിക്കൽ പാട്രിയാർക്കി നറെറ്റിവ്.

എന്നെപ്പോലെ നിങ്ങളും ഈ മൂന്നു വിഷയങ്ങളെയും അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ നടത്തിക്കൊണ്ടിരിക്കുന്ന സൂക്ഷ്മ വിശകലനങ്ങൾ കണ്ടു കഴിഞ്ഞിട്ടുണ്ടാകും. സത്യത്തിൽ ഇതു മാത്രമാണോ പ്രബുദ്ധതയുണ്ട് എന്ന് അവകാശപ്പെടുന്ന സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെക്കപ്പെടെണ്ടത്.

നിങ്ങൾ കണ്ടിട്ടും, ഷെയർ ചെയ്യാതെ, സ്ക്രോൾ ചെയ്തു വിട്ടിട്ടും ഉള്ള മറ്റു രണ്ടു വാർത്തകൾ ഞാൻ കുറിക്കാം.

1. കൊല്ലത്ത് വിജീഷ്ബാബു എന്ന കുട്ടി വാഴത്തണ്ടിൽ തൂങ്ങിമരിച്ചു എന്നുള്ള കേരള പൊലീസ് എഫ്.ഐ.ആർ റിപ്പോർട്ട്.

2. ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യാൻ പറ്റാതെ ഗൗതം കൃഷ്ണ എന്ന ഏഴാം ക്ലാസ്​ വിദ്യാർത്ഥി സ്വന്തം അമ്മയോട് നിറകണ്ണുകളോടെ പറഞ്ഞത് 'ഞാനും ആത്മഹത്യ ചെയ്യാം അപ്പോൾ അമ്മക്കും അനിയത്തിക്കും എല്ലാ സൗകര്യങ്ങളും കിട്ടും' എന്നത്.

വിജീഷിനോടും ആ കുടുംബത്തിനോടും കാണിച്ച നീതികേട് ചോദ്യം ചെയ്യാതെ ഇരുന്നതും ഗൗതം കൃഷ്ണയെ ആത്മഹത്യയുടെ പ്രവണതയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തെയും അഡ്രസ്സ് ചെയ്യാൻ ഇവിടുത്തെ പ്രബുദ്ധർ മടിച്ചതും എന്തുകൊണ്ടാണെന്ന് കൃത്യമായി മനസ്സിലാക്കണം. ഈ രണ്ടു കുട്ടികളും ദലിത് സമൂഹത്തിൽ പെട്ടവരാണ്. രണ്ട്​ പ്രശ്നത്തിലും സർക്കാർ സ്ഥാപനങ്ങളിലെ വീഴ്​ച മറച്ചുവെക്കാനും പറ്റില്ല.

കണ്ണടച്ച് ഇരുട്ടാക്കുന്ന പ്രവണത എത്രനാൾ നമുക്ക് വെച്ച് പൊറുപ്പിക്കാൻ പറ്റും. കണ്ണുതുറന്ന് കാണേണ്ട കാഴ്ചകൾ ചുറ്റുപാടും ഒരുപാടുണ്ട്. നിങ്ങളുടെ കംഫർട്ട് സോണിൽ ഇരുന്നുള്ള പ്രതികരണങ്ങൾ എങ്കിലും നീതിയുക്തമാക്കാൻ ശ്രമിക്കണം. പരോക്ഷമായി ജാതീയതയുടെ വേരുകൾ ആഴത്തിൽ പതിഞ്ഞ കേരളത്തിലാണ് ഞാനും നിങ്ങളും ജീവിക്കുന്നത്.

ജാതീയതയെ അസ്ഥിരപ്പെടുത്താനും നശിപ്പിക്കാനും പ്രത്യക്ഷമായിത്തന്നെ ജാതീയതയെ എതിർക്കണം. ഈ വിർച്വ വേൾഡിലും ജാതിയതയെ മറച്ചുവെക്കാനുള്ള ഇടം ആക്കിതീർക്കാൻ കൂട്ടുനിൽക്കരുത്. പലരുടെയും സെലക്ടീവ് ആയ പ്രതികരണങ്ങൾക്ക് കാരണം അവർ പേറുന്ന രാഷ്​ട്രീയ അടിമത്തം ആണെന്ന് ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ. രാഷ്​ട്രീയം നിങ്ങളെ സ്വതന്ത്രനാക്കാൻ ഉള്ളതാണ് അല്ലാതെ നിങ്ങളുടെ പ്രതികരണശേഷി നഷ്​ടമാക്കി അടിമകളാക്കാൻ ഉള്ളതല്ല. Politics itself is a creative field let's speak up!

മുഖ്യധാരാ എഴുത്തുകാരുടെ പ്രവണത ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ ജാതിയതയെ ഫലപ്രദമായി മുന്നോട്ട് നയിച്ച വിദ്യാസമ്പന്നരുടെ തലമുറയായി കേരളം മാറും...! So better we start speaking out.

പ്രശാന്ത്​ കൊളിയൂരി​െൻറ ഫേസ്​ബുക്ക്​ ​േപാസ്​റ്റ്​:

കൊല്ലം ഏരൂരിൽ 14 വയസ്സുള്ള ബിജീഷ് എന്ന ദലിത് ബാലനെ തന്നെക്കാൾ പൊക്കം കുറവുള്ള വാഴയുടെ ഉണങ്ങിയ വാഴക്കയ്യിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നു. മുട്ടുകുത്തിയ നിലയിലായിരുന്നു മൃതദേഹം നിന്നിരുന്നത്. ആകെ ദുരൂഹത നിറഞ്ഞ സംഭവം ആത്മഹത്യയാക്കി പൊലീസ് കേസ് അവസാനിപ്പിക്കുന്നു.

മാതാപിതാക്കളുടെ നിരന്തര ശ്രമഫലമായി പോസ്​റ്റുമോർട്ടം റിപ്പോർട്ട് കണ്ടെടുക്കുമ്പോൾ കുട്ടിയുടെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ടെന്ന് കണ്ടെത്തുന്നു.

വാർത്തയറിഞ്ഞ് അന്വേഷിച്ചെത്തിയ ഭീം ആർമി പ്രവർത്തകർ തുടരന്വേഷണത്തിന് ശ്രമം നടത്തുന്നു. തുടർന്ന് വിഷയത്തിൽ ഇടപെട്ട ഭീം ആർമി പ്രവർത്തകൻ റോബിൻ കുട്ടനാടിന് നേരെ ഭീഷണി ഉയരുന്നു. ഇന്നലെ അദ്ദേഹത്തിന് നേരെ വധശ്രമവും ഉണ്ടായി. ബൈക്കിലെത്തിയ രണ്ടുപേർ മുളക് പൊടി എറിഞ്ഞ ശേഷം വാളുകൊണ്ട് വെട്ടുകയായിരുന്നു. വെട്ട് തടഞ്ഞതിനാൽ കൈക്ക്​ സാരമായ പരിക്കേറ്റ് ആശുപത്രിയിലാണ്.

ദലിത് ജനത രാഷ്​ട്രീയ പാർട്ടികളുടെ അടിമകൾ മാത്രമായി നിലനിൽക്കണം എന്ന് കരുതുന്ന ജാതിവാദികൾ വാഴുന്ന ഇടമായിട്ടാണ് അഞ്ചൽ ഏരൂർ പ്രദേശങ്ങളെ മനസ്സിലാക്കിയിട്ടുള്ളത്. ക്രൂരമായ കൊലപാതകങ്ങളൊക്കെ ആത്മഹത്യയായി മാറാൻ പൊലീസിലും മറ്റ് സംവിധാനങ്ങളിലും സ്വാധീനം ചെലുത്താൻ കഴിവുള്ള ജാതിവാദികൾ ഭയന്നിരിക്കുന്നു എന്നതി​െൻറ ലക്ഷണമാണ് ഭീം ആർമി പ്രവർത്തകന് നേരെ ഉണ്ടായ വധശ്രമം. എന്നാൽ കേരളീയ പൊതുസമൂഹത്തിന് ദലിതർ അനുഭവിക്കുന്ന ഈ വിഷയങ്ങൾ ആകെ നിസാര സംഭവങ്ങളാണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policesuicidecrime newskerala newsKollam Newsvijeeshdalit
News Summary - controversy on dalit boy's death
Next Story