ദത്തെടുക്കൽ കേന്ദ്രത്തിെൻറ ൈലസൻസിനെ ചൊല്ലി വീണ്ടും വിവാദം
text_fieldsതിരുവനന്തപുരം: അനുപമ ചന്ദ്രെൻറ കുഞ്ഞിനെ ആന്ധ്ര ദമ്പതികൾക്ക് നൽകിയ കേസിൽ ദത്തെടുക്കൽ കേന്ദ്രത്തിെൻറതായി കോടതിയിൽ സമർപ്പിക്കപ്പെട്ട ലൈസൻസിനെച്ചൊല്ലി വീണ്ടും വിവാദം. അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമസമിതിയുടെ തൈക്കാട് അമ്മത്തൊട്ടിലിൽ ലഭിച്ചെന്ന് കാണിച്ചാണ് ദത്ത് നൽകിയത്. എന്നാൽ, കോടതിയിൽ സമർപ്പിക്കപ്പെട്ടത് കൊല്ലം കച്ചേരിയിൽ സമിതിക്ക് കീഴിലുള്ള ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിച്ച ലൈസൻസാണെന്ന ആരോപണമാണ് അനുപമ ഉയർത്തിയിരിക്കുന്നത്.
2019 മാർച്ച് 12 മുതൽ 2024 മാർച്ച് 11 വരെ കാലാവധിയുള്ള ലൈസൻസിെൻറ പകർപ്പാണ് സമിതി കോടതിയിൽ ഹാജരാക്കിയത്. ഇത് കോടതി രേഖയിലുണ്ട്. കൊല്ലം കച്ചേരിയിലെ ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂട്ടിെൻറ ലൈസൻസും ഇതേ കാലാവധിയിലുള്ളതാണ്.
തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിന് അന്നത്തെ സാമൂഹികനീതി സ്പെഷൽ സെക്രട്ടറി ബിജുപ്രഭാകർ അനുവദിച്ച് നൽകിയ ഇൻ കൺട്രി അഡോപ്ഷൻ ലൈസൻസ് 2021 ജൂൺ 30ന് അവസാനിച്ചിരുന്നു. നിലവിലുള്ളത് സ്പെഷൽ സെക്രട്ടറിയുടെ 2017 മുതൽ അഞ്ച് വർഷം കാലാവധിയുള്ള 2022 ഡിസംബർ 19ന് അവസാനിക്കുന്ന ഓർഫനേജ് അംഗീകാര സർട്ടിഫിക്കറ്റ് മാത്രമാണ്. ഇതുകാണിച്ച് ദത്ത് നൽകാൻ കഴിയില്ല. ദത്ത് നൽകുന്നതിന് അതാത് സ്ഥാപനങ്ങൾക്ക് പ്രത്യേകം ലൈസൻസാണ്. കൊല്ലത്തെ ലൈസൻസ് തിരുവനന്തപുരത്തെ ദത്ത് നൽകലിന് ഉപയോഗിക്കാൻ കഴിയില്ല.
2021 ആഗസ്റ്റിൽ തെൻറ കുഞ്ഞിനെ താൽക്കാലികമായി ദത്തു നൽകുമ്പോൾ ശിശുക്ഷേമ സമിതി തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിന് ലൈസൻസ് ഇല്ലായിരുന്നെന്ന് അനുപമ ആരോപിച്ചത് ഈ ലൈസൻസിെൻറ അടിസ്ഥാനത്തിലാണ്. കൊല്ലം കച്ചേരിയിലെ ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂട്ടിെൻറ ലൈസൻസിെൻറ ബലത്തിലാണ് കാലാവധി അവസാനിക്കാത്ത ലൈസൻസ് സമിതിക്കുണ്ടെന്ന് മന്ത്രി വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞത്. ദത്ത് നടപടികൾ നിർത്തിെവച്ചതിനാൽ രേഖകളുടെ വിശദ പരിശോധനയിലേക്ക് കോടതി കടന്നിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.