കണ്ണൂർ സർവകലാശാല വി.സി നിയമന വിവാദം: സർക്കാറിന് താൽക്കാലിക ആശ്വാസം, രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിെനതിരായ ഹരജി ഹൈകോടതി തള്ളിയതിലൂടെ ലഭിച്ച താൽക്കാലിക ആശ്വാസത്തിൽ സർക്കാർ. എന്നാൽ വി.സി നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിെക്കതിരായ നിലപാട് കടുപ്പിച്ച പ്രതിപക്ഷം രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി രാഷ്ട്രീയ സമ്മർദം ശക്തമാക്കി. വി.സിയുടെ പുനർനിയമനം ചോദ്യംചെയ്ത ഹരജി തള്ളിയത് പ്രതിപക്ഷവും ഗവർണറുമായുള്ള രാഷ്ട്രീയ പോരാട്ടത്തിൽ സർക്കാറിന് നേട്ടമായി. ഇതുവരെ കടുത്ത പ്രതിരോധത്തിലായിരുന്ന സർക്കാറിനും മുഖ്യമന്ത്രിക്കും വിവാദം ഉയർത്തിവിട്ട ഗവർണറോടും ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷത്തിനും മറുപടി നൽകാനുള്ള അടിത്തറ കൂടിയായി വിധി മാറി. പൊതുസമൂഹത്തിൽ തങ്ങളുടെ നടപടി സാധൂകരിക്കാനും പ്രതിപക്ഷത്തിേൻറത് രാഷ്ട്രീയ ദുരാരോപണം മാത്രമെന്നും ചൂണ്ടിക്കാട്ടാനുമുള്ള അവസരം കൂടിയാണ് എൽ.ഡി.എഫിന് തുറന്നുകിട്ടുന്നത്.
മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്ത് നൽകിയതിൽ ചട്ടലംഘനമില്ലെന്നാണ് നിലപാട്. പുനർനിയമനം മാനദണ്ഡം പാലിച്ചാെണന്നും 60 വയസ്സെന്ന മാനദണഡം പുതിയ വി.സി നിയമനത്തിനേ ബാധകമാവൂ എന്നുമാണ് വിശദീകരണം.
വി.സിയുടെ അനുഭവ സമ്പത്ത് സർവകലാശാലക്ക് മികവേ ഉണ്ടാക്കിയിട്ടുള്ളൂവെന്നും ഗവർണറോട് അഭ്യർഥന നടത്താൻ പ്രൊ ചാൻസലർ എന്ന നിലയിൽ മന്ത്രിക്ക് അധികാരമുണ്ടെന്നും എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. വിധിയിൽ സർക്കാറിന് അഭിമാനിക്കാൻ വകയില്ലെന്നാണ് പ്രതിപക്ഷ നിലപാട്. ഗവർണർ സർക്കാറിനെതിരെ രംഗത്തുവന്നതിനും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വിവാദ കത്തിനും മുമ്പാണ് വി.സി നിയമനത്തിെനതിരെ ഹരജി വന്നത്.
പുതിയ വിവാദ സാഹചര്യം ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ചിൽ ഹരജി നൽകുന്നതോടെ കേസിെൻറ സാഹചര്യം മാറും. അതുകൊണ്ട് തന്നെ തങ്ങളുടെ ആരോപണങ്ങൾ നിലനിൽക്കുന്നു. സി.പി.എം നേതാക്കളുടെ അടുത്ത ബന്ധുക്കൾക്കടക്കം സർവകലാശാലകളിൽ നിയമനം നൽകുന്നത് ആരോപണങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു. മന്ത്രിയുടെ രാജി അനിവാര്യമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതോടെ പ്രതിപക്ഷ യുവജന സംഘടനകൾ പ്രക്ഷോഭം ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.