ബിനീഷ് കോടിയേരിയുടെ പണമിടപാട് സ്ഥാപനത്തെചൊല്ലിയും വിവാദം
text_fieldsകോഴിക്കോട്: ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതിയുമായുള്ള ബന്ധത്തെചൊല്ലി ആരോപണ വിധേയാനായ ബിനീഷ് കോടിയേരിയുടെ പണമിടപാട് സ്ഥാപനവും വിവാദത്തിൽ. 2015ൽ ബംഗളൂരുവിൽ ആരംഭിച്ച ബി കാപിറ്റൽ ഫോറെക്സ് ട്രേഡിങ് മണി എക്സ്ചേഞ്ച് സ്ഥാപനവുമായി ബന്ധപ്പെട്ടാണ് പുതിയ ആരോപണം. ബംഗളൂരുവിൽ പിടിയിലായ മയക്കുമരുന്ന് സംഘത്തിൻെറ സാമ്പത്തിക ഇടപാടുകൾ ഗോവ കേന്ദ്രീകരിച്ചായിരുന്നുവെന്നും വിദേശികൾ അവരുടെ കറൻസിയിൽ നൽകുന്ന പണം മാറ്റിയെടുക്കാനാണ് ബിനീഷ് സ്ഥാപനം തുടങ്ങിയതെന്നുമാണ് ആക്ഷേപം.
കമ്പനിയുടെ വാർഷിക റിപ്പോർട്ട് ഒരുതവണപോലും നൽകിയിട്ടില്ലെന്നതും ദുരൂഹമാണ്. മണി എക്സ്ചേഞ്ച് ലൈസൻസുള്ളയാൾക്ക് എത്ര വിദേശ കറൻസി വേണമെങ്കിലും കൈവശം വെക്കാമെന്നത് മുൻനിർത്തിയാണ് യൂത്ത് ലീഗ് ആരോപണം ഉയർത്തിയത്. ബി.ജെ.പി ഭരണകാലത്ത് സി.പി.എം നേതാവിൻെറ മകന് മണിഎക്സ്േചഞ്ച് ലൈസൻസ് ലഭിച്ചതും സ്ഥാപനം വഴി ഹവാല ഇടപാട് നടന്നോ വിദേശ കറൻസി െവളുപ്പിച്ചോ എന്നതടക്കം ചർച്ചയായതിനുപിന്നാലെ സംഭവത്തിൽ എൻഫോഴ്സ്െൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കോഷി ജോസഫ് സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്.
അതിനിടെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിലും ബിനീഷിനെ പ്രതിരോധത്തിലാക്കി വേറെയും ആരോപണമുയർന്നു. യു.എ.ഇ കോൺസുലേറ്റ് വഴി ലഭിച്ച കമീഷൻ തുക നൽകിയത് തിരുവനന്തപുരത്തെ യു.എ.എഫ്.എക്സ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് എന്നാണ് കേസിലെ പ്രതി സ്വപ്ന സുരേഷിെൻറ മൊഴി. ഇത് ബിനീഷ് കോടിയേരിയുടെ ബിനാമി സ്ഥാപനമാണെന്നാണ് പരാതി. 2018 ഏപ്രിൽ 17ന് തിരുവനന്തപുരത്ത് ആരംഭിച്ച സ്ഥാപനത്തിൻെറ രേഖകളിലെ ഡയറക്ടർമാർ അരുൺ വർഗീസ്, സുജാതൻ സരസ്വതി െചല്ലാൻ, തെക്കുവിലയിൽ അമീൺകണ്ണ് റാവുത്തർ അബ്ദുൽ ലത്തീഫ് എന്നിവരാണെങ്കിലും ഇത് ബിനീഷിെൻറ ബിനാമി സ്ഥാപനമാണെന്നാണ് ആരോപണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.