ശ്രീചിത്രയിൽ ഡയറക്ടർ നിയമനത്തെച്ചൊല്ലി തർക്കം
text_fieldsതിരുവനന്തപുരം: ശ്രീചിത്ര തിരുന്നാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെ ഡയറക്ടറായി തുടരാന്‍ അനുമതി തേടി ഡോ. ആശാ കിഷോര്‍ ഭരണസമിതിയെ സമീപിച്ചു.
നീക്കത്തെ എതിര്‍ത്ത് ഒരു വിഭാഗം അംഗങ്ങള്‍ രംഗത്തെത്തിയതോടെ തീരുമാനം തര്‍ക്കത്തില്‍ കലാശിച്ചു.
മേയ് 12ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ഗേവണിങ് ബോഡി യോഗത്തിെൻറ അജണ്ടയിൽ ഉൾപ്പെടുത്തിയായിരുന്നു ഇൗ നീക്കം. സ്ഥാപനത്തിൽ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ചേരുന്ന ഗേവണിങ് ബോഡി യോഗത്തിലാണ്. ചൊവ്വാഴ്ചയിലെ യോഗത്തിെൻറ അജണ്ടയില്‍ 11ാമത്തെയും അവസാനത്തെയും ഇനമായിട്ടാണ് ഡയറക്ടറുടെ കാലാവധി വർധിപ്പിക്കുന്ന കാര്യം ഉൾപ്പെടുത്തിയത്.
മുൻ ഡയറക്ടർമാരായിരുന്ന ഡോ. എം.എസ്. വല്യത്താന്, ഡോ. കെ. രാധാകൃഷ്ണന്, ഡോ. മോഹന്‍ദാസ് തുടങ്ങിയവര്‍ക്ക് രണ്ടാം തവണ അവസരം നൽകിയ പശ്ചാത്തലത്തിലാണ് ശിപാർശ സമര്‍പ്പിച്ചത്.
എന്നാൽ, ഡോ. ടി.പി. സെന്‍കുമാര്‍ ഉൾപ്പെടെ ബോർഡിലെ ഒരു വിഭാഗം അംഗങ്ങള്‍ നീക്കത്തെ എതിർത്തു. ഇൻസ്റ്റിറ്റ്യൂട്ടിലെ ഭരണവീഴ്ചക്കും അഴിമതികള്‍ക്കുമെതിരെ ഉയര്‍ന്ന പരാതികള്‍ അന്വേഷിക്കാന്‍ കേന്ദ്ര സയന്‍സ് ആൻഡ് ടെക്നോളജി മന്ത്രാലയം രണ്ടു കമ്മിറ്റികളെ നിയോഗിച്ചിരുന്നു. രണ്ട് കമ്മിറ്റികളും ഗുരുതര ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകി. റിപ്പോര്‍ട്ടുകള്‍ ഇൻസ്റ്റിറ്റ്യൂട്ട് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുകയോ അവതരിപ്പിക്കുകയോ ചെയ്യാത്തതാണ് അംഗങ്ങളെ പ്രകോപിപ്പിച്ചത്.
ഡോക്ടര്‍മാരുൾപ്പെടെ ജീവനക്കാരുമായി ശക്തമായ അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെയാണ് ഡയറക്ടര്‍ക്കെതിരെ ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയിലും എതിര്‍പ്പ് ഉയരുന്നത്.
ജൂലൈ 14നാണ് ഡോ. ആശാ കിഷോറിെൻറ കാലാവധി അവസാനിക്കുന്നത്. വസ്തുതാന്വേഷണ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം ഡയറക്ടറുടെ കാലാവധി അവസാനിക്കുന്നതിന് മൂന്നു മാസം മുമ്പ് പുതിയ ഡയറക്ടറെ നിയമിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.