കരുണ സംഗീത പരിപാടിയിലെ ഫണ്ട് വിവാദം: തർക്കം രൂക്ഷമാകുന്നു
text_fieldsകൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷെൻറ കരുണ സംഗീത പരിപാടിയിലെ ഫണ്ട് വിവാദത്തിൽ തർക്ക ം രൂക്ഷം. ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ നടത്തിയതല്ലെന്ന സംവിധായകൻ ആഷ ിക് അബുവിെൻറ വാദം തള്ളി ഹൈബി ഈഡൻ എം.പി രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ നടത്തുന്ന പരിപാടിക്ക് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സൗജന്യമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംഘാടകൻ കൂടിയായ സംഗീത സംവിധായകൻ ബിജിപാൽ നൽകിയ കത്ത് പുറത്തുവന്നതോടെയാണ് പുതിയ വിവാദം.
ഒക്ടോബർ 16ന് ബിജിപാൽ നൽ കിയ കത്തിൽ സംഗീതനിശ ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കാനാണെന്ന് പറഞ്ഞിട്ടുണ്ടെ ന്നും ആഷിക് അബുവിെൻറ വാദം പച്ചക്കള്ളമാണെന്ന് വ്യക്തമായെന്നും എം.പി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കത്തിെൻറ പകർപ്പും എം.പി പങ്കുവെച്ചിട്ടുണ്ട്. ഏതാനും ദിവസമായി ൈഹബി ഈഡനും ആഷിക് അബുവുമായി വിഷയത്തിൽ ഫേസ്ബുക്ക് വാദപ്രതിവാദങ്ങൾ തുടരുകയാണ്.
ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാൻ കരുണയെന്ന് പേരിട്ട് നടത്തിയ സംഗീത പരിപാടി തട്ടിപ്പായിരുന്നുവെന്ന് ഹൈബി ഈഡൻ പോസ്റ്റിട്ടിരുന്നു. എന്നാൽ, ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാൻ നടത്തിയ പരിപാടിയല്ലെന്നും ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന് ഫൗണ്ടേഷന് പിന്നീട് തീരുമാനിക്കുകയായിരുന്നുവെന്നും ആഷിക് പറഞ്ഞു.
പരിപാടിയുടെ വരുമാനമായ 6.22 ലക്ഷം രൂപ കൊടുത്തുവെന്ന് ചൂണ്ടിക്കാട്ടി പുറത്തുവിട്ട ചെക്കിൽ രേഖപ്പെടുത്തിയ തീയതി 2020 ഫെബ്രുവരി 14ആണ്. ആരോപണങ്ങളുണ്ടായതിനെ തുടർന്നാണ് ഫണ്ട് കൈമാറിയതെന്ന് ഇതിൽനിന്ന് വ്യക്തമാകുന്നു. റീജനൽ സ്പോർട്സ് സെൻറർ തങ്ങളുടെ ആവശ്യം ‘സ്നേഹപൂർവം അംഗീകരിച്ചു’ എന്നാണ് ആഷിക് മറുപടിയിൽ പറയുന്നത്.
എന്നാൽ, അപേക്ഷ ആർ.എസ്.സി കൗൺസിൽ പലതവണ നിരാകരിക്കുകയും മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് സമ്മർദമുണ്ടായതോടെ അനുവദിക്കാൻ തീരുമാനിക്കുകയുമായിരുന്നുവെന്ന് ഹൈബി ഈഡൻ പറഞ്ഞു. പണം ദുരിതാശ്വാസനിധിയിൽ എത്തുമോ എന്ന സംശയത്തോടെ കൗൺസിൽ അംഗം വിയോജനക്കുറിപ്പ് എഴുതുകയും ചെയ്തിരുന്നു.
അതേസമയം, താൻ മ്യൂസിക് ഫൗണ്ടേഷെൻറ രക്ഷാധികാരിയല്ലെന്ന് വ്യക്തമാക്കി ജില്ല കലക്ടർ എസ്. സുഹാസ് ബിജിപാലിന് കത്തയച്ചു. അനുവാദമില്ലാതെ പേര് ദുരുപയോഗം ചെയ്താൽ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി. ബി.ജെ.പി നേതാവ് സന്ദീപ് വാര്യരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.