പൊലീസ് മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കി; വിദഗ്ധ നിർദേശമെന്ന് വിശദീകരണം
text_fieldsതിരുവനന്തപുരം: കേരള പൊലീസിെൻറ ഭക്ഷണ മെനുവിൽനിന്ന് ബീഫ് ഒഴിവാക്കി കേരള പൊലീസ് അ ക്കാദമി. പൊലീസിൽ പുതുതായി പരിശീലനം നടത്തുന്നവർക്ക് തയാറാക്കിയ ഭക്ഷണ മെനുവിൽ നിന്നാണ് ബീഫ് ഒഴിവാക്കി പൊലീസ് അക്കാദമി ട്രെയിനിങ് എ.ഡി.ജി.പി ബി. സന്ധ്യ ഉത്തരവിറക ്കിയത്. കേരളത്തിലെ വിവിധ ബറ്റാലിയനുകളിലായി 2800 പേരാണ് ശനിയാഴ്ച പരിശീലനത്തിന് ചേ ർന്നത്. ഇവർക്കായി തൃശൂർ പൊലീസ് അക്കാദമി പുറത്തിറക്കിയ ഭക്ഷണ മെനുവാണ് വിവാദമായിരിക്കുന്നത്.
മുട്ടയും കോഴിക്കറിയും മീനും പാലും മെനുവിൽ ഉള്‍പ്പെടുത്തിയെങ്കിലും ബീഫ് ഒഴിവാക്കി. മുൻകാലങ്ങളിൽ ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും പരിശീലനം നടത്തുന്ന പൊലീസുകാർക്ക് ബീഫ് നൽകിയിരുന്നു. അതേസമയം ആരോഗ്യവിദഗ്ധർ നൽകിയ മെനുവാണ് ഉത്തരവായി ഇറക്കിയതെന്നും ബീഫിന് നിരോധനം ഇല്ലെന്നും എ.ഡി.ജി.പി ബി. സന്ധ്യ അറിയിച്ചു.
നേരത്തെ, തൃശൂർ പൊലീസ് അക്കാദമിയിൽ ഐ.ജിയായ സുരേഷ് രാജ് പുരോഹിത് ബീഫ് നിരോധിച്ചത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. പിന്നീട് സംസ്ഥാന സർക്കാർ ഇടപെട്ടാണ് നിരോധനം നീക്കിയത്. ഇതോടൊപ്പം ഓരോ ട്രെയിനിയും ഭക്ഷണത്തിനായി നൽകേണ്ട തുകയും വർധിപ്പിച്ചിട്ടുണ്ട്. 2000 രൂപയാണ് പരിശീലന കാലയളവിൽ ഒരു ട്രെയിനി നൽകേണ്ടിയിരുന്നത്. അത് 6000 രൂപയായാണ് വർധിപ്പിച്ചത്.
അതേസമയം, പൊലീസ് അക്കാദമി ഭക്ഷണ മെനുവില്‍ ബീഫ് ഒഴിവാക്കിയത് സംബന്ധിച്ച പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.