Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആറിന്​ പോളിങ്​ തുടങ്ങിയത്​ വിവാദമായി; വോട്ടർമാരെ തിരികെ വിളിച്ച്​ വീണ്ടും വോട്ട് ​ചെയ്യിച്ചു
cancel
Homechevron_rightNewschevron_rightKeralachevron_rightആറിന്​ പോളിങ്​...

ആറിന്​ പോളിങ്​ തുടങ്ങിയത്​ വിവാദമായി; വോട്ടർമാരെ തിരികെ വിളിച്ച്​ വീണ്ടും വോട്ട് ​ചെയ്യിച്ചു

text_fields
bookmark_border

മു​ണ്ട​ക്ക​യം (കോട്ടയം): കൂ​ട്ടി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ൽ പോ​ളി​ങ്​ തു​ട​ങ്ങി​യ​ത്​ രാ​വി​ലെ ആ​റി​ന്​. പി​ഴ​വ്​ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ വോ​​ട്ടെ​ടു​പ്പ്​ നി​ർ​ത്തി​. വോ​ട്ടു​ചെ​യ്​​ത്​​ മ​ട​ങ്ങി​യ വോ​ട്ട​ർ​മാ​രെ തി​രി​കെ​വി​ളി​ച്ച്​ വീ​ണ്ടും ​വോ​ട്ട്​ ചെ​യ്യി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ആ​റാം​വാ​ര്‍ഡാ​യ ഇ​ള​ങ്കാ​ട് കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഹാ​ളി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് തെ​റ്റു​​പ​റ്റി​യ​തി​നെ​ത്തു​ട​ര്‍ന്ന്​ റീ​പോ​ളി​ങ് ന​ട​ന്ന​ത്.

പോ​ളി​ങ്​ ഏ​ജ​ൻ​റു​മാ​രോ​ട് പു​ല​ർ​ച്ച അ​ഞ്ചി​ന് എ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു വ​നി​ത പ്രി​ൈ​സ​ഡി​ങ് ഒാ​ഫി​സ​റു​ടെ നി​ര്‍ദേ​ശം. തു​ട​ര്‍ന്ന്​ ആ​റി​ന് വോ​ട്ടെ​ടു​പ്പ്​ തു​ട​ങ്ങി. സ്ഥാ​നാ​ര്‍ഥി​ക​ളും പോ​ളി​ങ് ഏ​ജ​ൻ​റു​മാ​രു​മ​ട​ക്കം 19 പേ​ര്‍ വോ​ട്ട്​ ചെ​യ്ത ശേ​ഷ​മാ​ണ് സ​മ​യ​ത്തി​ലെ പി​ഴ​വ് വോ​ട്ട​ര്‍മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. തു​ട​ര്‍ന്ന് വോ​ട്ടെ​ടു​പ്പ്​ നി​ര്‍ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു.

ത​ര്‍ക്ക​മു​ണ്ടാ​വു​ക​യും വി​ഷ​യം കോട്ടയം ജി​ല്ല ക​ല​ക്ട​റു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ടു​ത്തു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ര്‍ന്ന്​ റീ​പോ​ളി​ങ് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. വോ​ട്ട്​ ചെ​യ്ത 19 പേ​രെ തി​രി​കെ വി​ളി​ക്കാ​ന്‍ ഏ​ജ​ൻ​റു​മാ​രും സ്ഥാ​നാ​ര്‍ഥി​ക​ളും ത​യാ​റാ​െ​ണ​ന്ന്​ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന്​ ആ​ദ്യം ചെ​യ്ത വോ​ട്ടു​ക​ള്‍ യ​ന്ത്ര​ത്തി​ല്‍നി​ന്ന്​ മാ​യ്​​ച്ചു​ക​ള​ഞ്ഞ ശേ​ഷം 7.15ഓ​ടെ വോ​െ​ട്ട​ടു​പ്പ്​ പു​ന​രാ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - Controversy over polling at 6; Voters were called back and voted again
Next Story