സ്വർണക്കടത്തിലെ 'ഉന്നതനെ' ചൊല്ലിയുള്ള വിവാദം രാഷ്ട്രീയതലത്തിലേക്ക്
text_fieldsതിരുവനന്തപുരം: സ്വർണക്കടത്തിൽ സ്വപ്നയുടെ വെളിപ്പെടുത്തലായി പുറത്തുവന്ന 'ഉന്നതൻ' ആരെന്ന വിവാദം രാഷ്ട്രീയതലത്തിലേക്ക്. കഴിഞ്ഞ ദിവസങ്ങളിൽ ഉന്നതെൻറ പേര് പൊതിഞ്ഞ് പറഞ്ഞിരുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തദ്ദേശ തെരഞ്ഞെടുപ്പിെൻറ ആദ്യ പോളിങ് ദിനത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണെൻറ പേരെടുത്ത് പറഞ്ഞ് രംഗത്തെത്തി.
സ്പീക്കറുടെ പേര് പുറത്തുവരുന്നതോടെ ഭരണഘടനാ സ്ഥാപനത്തെയും സ്വർണ കള്ളക്കടത്ത് പ്രതികൾ കൈയടക്കി െവച്ചിരുന്നതിെൻറ തെളിവാണെന്ന ഗുരുതര ആരോപണമാണ് കെ. സുരേന്ദ്രൻ ഉന്നയിച്ചത്. എന്നാൽ, സുരേന്ദ്രെൻറ ആരോപണങ്ങളെ പ്രതിരോധിച്ച് സ്പീക്കറെ സംരക്ഷിച്ച് മന്ത്രി എ.കെ. ബാലനും സുേരന്ദ്രനെതിരെ ആരോപണമുന്നയിച്ച് സി.പി.എം സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവനും രംഗത്തെത്തി.
തിരക്കഥ സൃഷ്ടിച്ച് കേസന്വേഷണം ആ രീതിയിലേക്ക് മാറ്റുന്നെന്ന ആക്ഷേപമാണ് സി.പി.എം ഉന്നയിക്കുന്നത്. അന്വേഷണ ഏജൻസികൾ മുദ്രെവച്ച കവറിൽ കൊടുക്കുന്ന റിപ്പോർട്ടുകൾ എങ്ങനെ സുരേന്ദ്രന് ലഭിക്കുന്നെന്നും അവർ ചോദിക്കുന്നു. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഇൗ വിഷയത്തിൽ പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്. സ്വപ്നയും സ്പീക്കർ ശ്രീരാമകൃഷ്ണനും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി നേരത്തേ തന്നെ വിവാദമുയർന്നതാണ്. അന്ന് ആരോപണം അപ്പാടെ തള്ളുകയായിരുന്നു സ്പീക്കർ ചെയ്തത്.
സ്വർണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരുടെ സ്വകാര്യ സ്ഥാപനത്തിെൻറ ഉദ്ഘാടനച്ചടങ്ങിൽ ശ്രീരാമകൃഷ്ണൻ പെങ്കടുത്തതാണ് അന്ന് വിവാദമായത്. എന്നാൽ, ഇപ്പോൾ അതിൽ നിന്ന് കടന്നുള്ള ആരോപണങ്ങളാണ് ബി.ജെ.പി ഉന്നയിക്കുന്നത്. അദ്ദേഹത്തിെൻറ വിദേശയാത്രകൾ ഉൾപ്പെെട ഇപ്പോൾ സംശയ നിഴലിലായി. അദ്ദേഹം സംസ്ഥാനത്തിന് പുറത്ത് ചിലയിടങ്ങളിൽ പോയത് സംബന്ധിച്ച ആക്ഷേപങ്ങളും പുറത്തുവരുന്നു.
മുഖ്യമന്ത്രിയോ അദ്ദേഹത്തിന് പ്രിയപ്പെട്ട ആരോ ആണ് സ്വർണക്കടത്തിന് പിന്നിലുള്ളതെന്നും അതിനാലാണ് ഉന്നതരുടെ പേര് വെളിപ്പെടുത്താതിരിക്കാൻ സ്വപ്നയെ ജയിലിൽ എത്തി ഭീഷണിപ്പെടുത്തുന്നതെന്ന ആക്ഷേപം പ്രതിപക്ഷവും ഉന്നയിക്കുന്നു. ഒരാൾ മാത്രമല്ല, ഭരണതലത്തിലെ പല ഉന്നതർക്കും പങ്കുണ്ടെന്ന തരത്തിലുള്ള ആക്ഷേപങ്ങളും പുറത്തുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.