Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2017 4:46 AM IST Updated On
date_range 9 Dec 2017 4:46 AM ISTസഹകരണ നിയമഭേദഗതി: ഒാർഡിനൻസ് ഹൈകോടതി ശരിവെച്ചു
text_fieldsbookmark_border
െകാച്ചി: ജില്ല ബാങ്കുകളിലെ സ്ഥിരാംഗത്വം അർബൻ സഹകരണ ബാങ്കുകൾക്കും പ്രാഥമിക കാർഷികവായ്പാ സഹകരണസംഘങ്ങൾക്കുമായി പരിമിതപ്പെടുത്തിയ സഹകരണ നിയമഭേദഗതി ഒാർഡിനൻസ് ഹൈകോടതി ശരിവെച്ചു. ജില്ല ബാങ്കുകളുൾപ്പെടെ നൽകിയ ഒരുകൂട്ടം ഹരജികൾ തള്ളിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. അഴിമതി, സ്വജനപക്ഷപാതം, ധന-അധികാര ദുർവിനിയോഗം തുടങ്ങിയ നിയമവിരുദ്ധ കാര്യങ്ങളില്ലാതെ സംഘങ്ങളുടെ സുതാര്യപ്രവർത്തനം ഉറപ്പാക്കാനും പാവപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാനുമാണ് ഭേദഗതി ലക്ഷ്യമിടുന്നതെന്ന് വിലയിരുത്തിയാണ് കോടതി നടപടി.
പ്രാഥമിക സഹകരണ സംഘങ്ങൾക്കെല്ലാം ബന്ധപ്പെട്ട ജില്ല സഹകരണ ബാങ്കിൽ സ്ഥിരാംഗത്വം നൽകുന്ന രീതി മാറ്റിയാണ് ഒാർഡിനൻസ് കൊണ്ടുവന്നത്. പ്രസിഡൻറ്, വൈസ് പ്രസിഡൻറ് പദവികളിൽ തുടർച്ചയായ രണ്ടു തവണക്കപ്പുറം തുടരാനാവില്ല. ജില്ല ബാങ്ക് ഭരണസമിതികൾ ഇല്ലാതാക്കി അഡ്മിനിസ്ട്രേറ്ററേയോ അഡ്മിനിസ്ട്രേറ്റിവ് സമിതികളെയോ ഭരണം ഏൽപിക്കാനും വ്യവസ്ഥയുണ്ട്. ഇത് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നടപടിയാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ഒാർഡിനൻസ് സർക്കാറിെൻറ നയപരമായ തീരുമാനത്തിെൻറ ഭാഗമാണെന്നും അന്യായമോ നിയമവിരുദ്ധമോ അനുചിതമോ ആയി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സർക്കാറിന് ദുരുദ്ദേശ്യമുണ്ടായിരുന്നുവെന്നതിന് തെളിവില്ല. സംഘങ്ങളുെടയും അംഗങ്ങളുെടയും താൽപര്യം സംരക്ഷിക്കലായിരുന്നു ലക്ഷ്യം. നിയമപരമായി പ്രവർത്തിക്കുന്ന സംഘങ്ങളിൽ െകടുകാര്യസ്ഥതയും അഴിമതിയും ഉണ്ടാവില്ലെന്ന് മാത്രമല്ല, സാമ്പത്തിക അച്ചടക്കവും ഉണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ സർക്കാർ ഇടപെടലും പ്രതീക്ഷിക്കേണ്ടതില്ല. നിയമവിരുദ്ധ പ്രവർത്തനങ്ങളുണ്ടായാൽ നിക്ഷേപകരുെടയും അംഗങ്ങളുെടയും താൽപര്യം സംരക്ഷിക്കാൻ സർക്കാർ ഇടപെടൽതന്നെയാണ് ഉണ്ടാകേണ്ടത്. നിയമവിരുദ്ധപ്രവർത്തനം നടത്തുന്ന സംഘങ്ങളെ പിരിച്ചുവിടാനോ സസ്പെൻഡ് ചെയ്യാനോ സർക്കാർ അധികാരം വിനിയോഗിക്കുന്നത് തെറ്റല്ല. ഒാർഡിനൻസ് സഹകരണസംഘങ്ങളുടെ ജനാധിപത്യ പ്രവർത്തനങ്ങളിലോ പ്രഫഷനൽ മാനേജ്മെൻറിലോ സ്വയംഭരണാധികാരത്തിേലാ ഇടപെടുന്നതല്ലെന്നും പ്രവർത്തനങ്ങളിൽ ന്യായമായ നിയന്ത്രണവും പരിശോധനയും ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
സഹ. ബാങ്കുകൾ സാധാരണക്കാരുടെ പ്രതീക്ഷക്കൊത്ത് ഉയരണം –ഹൈകോടതി
െകാച്ചി: സാധാരണക്കാരുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നതാകണം സഹകരണ ബാങ്കുകളുടെ പ്രവർത്തനമെന്ന് ഹൈകോടതി. അഴിമതിരഹിത സഹകരണമുന്നേറ്റം കാലഘട്ടത്തിെൻറ ആവശ്യമാണെന്നും സഹകരണഭേദഗതി ഒാർഡിനൻസ് ശരിവെച്ച ഉത്തരവിൽ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. കേരളത്തിലെ സഹകരണപ്രസ്ഥാനം എല്ലാ മേഖലയിലേക്കും വ്യാപിച്ചിട്ടുണ്ടെങ്കിലും ഇൗ മേഖലയിൽനിന്നുള്ള കോടികൾ ജീവനക്കാരും മറ്റുള്ളവരും ചേർന്ന് ചോർത്തിക്കളയുകയാണെന്നാണ് മനസ്സിലാക്കാനാവുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിെൻറ ദൂഷ്യവശങ്ങൾ അനുഭവിക്കുന്നത് പാവപ്പെട്ടവരാണ്. സഹകരണസംഘങ്ങളിലെ കെടുകാര്യസ്ഥതയും ക്രമക്കേടുംമൂലം നിക്ഷേപകർക്ക് പണം തിരിച്ചുനൽകാനാവാത്ത അവസ്ഥയുണ്ട്.
സാധാരണക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനം ഉറപ്പാക്കാൻ ഇത്തരം സംഘങ്ങൾ കൈകാര്യം ചെയ്യുന്നവർ കാര്യക്ഷമതയുള്ളവരാകണം. സത്യസന്ധതയിലും സുതാര്യതയിലും ഉൗന്നിയതാവണം പ്രവർത്തനം. അഴിമതിരാഹിത്യത്തിലൂടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനാവണം. അഴിമതിയും കെടുകാര്യസ്ഥതയും ജനാധിപത്യ, ധാർമികമൂല്യങ്ങൾക്ക് എതിരാണ്. സംഘങ്ങളുടെ ഭരണസമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ ഇത്തരം മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നാണ് പ്രതീക്ഷയെന്നും വിധിന്യായത്തിൽ കോടതി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story