സഹകരണ വകുപ്പിന്‍റെ ലഘുവായ്പാ പദ്ധതി 'മുറ്റത്തെ മുല്ല'
text_fieldsതിരുവനന്തപുരം: കൊള്ളപലിശക്കാരിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കാൻ കുടുംബശ്രീയുമായി സഹകരിച്ചുള്ള ലഘുവായ്പാ പദ്ധതി കേരളാ സർക്കാർ പ്രഖ്യാപിച്ചു. സഹകരണ സംഘങ്ങളുമായി ചേർന്നുള്ള വായ്പാപദ്ധതിയുടെ പേര് ‘മുറ്റത്തെ മുല്ല’ എന്നാണ്.
വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ വായ്പ എടുക്കാൻ താൽപര്യമില്ലാത്തവരുടെയും കൊള്ളപലിശക്കാരില്‍ നിന്നു വായ്പയെടുത്ത് കെണിയിലായവരുടെയും വീട്ടിലെത്തി ലളിതമായ നടപടി ക്രമങ്ങളിലൂടെ ഏറ്റവും കുറഞ്ഞ പലിശക്ക് ലഘുവായ്പ നല്‍കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
1,000 മുതല്‍ 25,000 രൂപ വരെയാണ് വായ്പയായി നല്‍കുക. 52 തവണകളായി ആഴ്ചതോറും ലഘുവായ തിരിച്ചടവിലൂടെ വായ്പാതുക അടച്ചു തീർക്കണം. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 26ന് പാലക്കാട് മണ്ണാര്‍കാട്ട് നിർവഹിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
അട്ടപ്പാടി ആദിവാസി മേഖലയില്‍ സമഗ്ര ആരോഗ്യ പദ്ധതിക്ക് സഹകരണ വകുപ്പും പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയും സഹകരിച്ചു നടപ്പാക്കുന്ന പദ്ധതിയും സഹകരണ മന്ത്രി പ്രഖ്യാപിച്ചു. പൈലറ്റ് പദ്ധതി എന്ന നിലയിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അട്ടപ്പാടി മേഖലയിലെ 30000തോളം വരുന്ന ആദിവാസി ജനവിഭാഗങ്ങള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നതെന്നും കടകംപള്ളി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.