‘സഹകരണ വിലക്ക്’: വേണ്ടത് ഒന്നിച്ചുള്ള സമരം -കുഞ്ഞാലിക്കുട്ടി
text_fieldsകോഴിക്കോട്: സഹകരണ ബാങ്കുകള്‍ക്ക് നോട്ട് മാറ്റത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഒന്നിച്ചുള്ള സമരംതന്നെയാണ് വേണ്ടതെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കിണാശ്ശേരിയില്‍ മുസ്ലിംലീഗ് ഓഫിസ് ഉദ്ഘാടനത്തിനത്തെിയ അദ്ദേഹം, സംയുക്ത സമരത്തിനില്ളെന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ പ്രസ്താവന സംബന്ധിച്ച് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കുന്നതിനെപ്പറ്റി പറയേണ്ട സമയമല്ലിത്. രാഷ്ട്രീയം മാറ്റിവെച്ച് അഭിപ്രായം പറയേണ്ട സമയമാണിത്. സഹകരണ മേഖലയിലെ സ്ഥാപനങ്ങളും ജീവനക്കാരും ഒറ്റക്കെട്ടായി സമരം ചെയ്യുമ്പോള്‍ മാറിനില്‍ക്കുന്നത് ശരിയല്ല. ഒന്നിച്ചുള്ള സമരം വേണമെന്നാണ് ലീഗിന്‍െറ നിലപാട്. യു.ഡി.എഫ് നിലപാട് നേതാക്കള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫുമായി സഹകരിച്ച് സമരം വേണ്ടെന്ന് വി.ടി. ബല്‍റാം
പട്ടാമ്പി: സഹകരണമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സംയുക്ത സമരത്തിനെതിരെ വി.ടി. ബല്‍റാം എം.എല്‍.എ. കേരളത്തില്‍ മാത്രമുള്ള സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫുമായി ചേര്‍ന്ന് സമരം നടത്തേണ്ട ആവശ്യമില്ളെന്നും സഹകരണമേഖലയുടെ സംരക്ഷണത്തിന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമരം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വല്ലപ്പുഴയില്‍ നടന്ന ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.ടി. ബല്‍റാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.