നിക്ഷേപകരുടെ കണക്ക് സമര്‍പ്പിക്കണമെന്ന് സഹകരണ ബാങ്കുകൾക്ക് നിർദേശം
text_fieldsതിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ കണക്കുകള്‍ പരിശോധിക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനം. ബാങ്കുകളോട് നിക്ഷേപത്തിന്റെ കണക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. കള്ളപ്പണ നിക്ഷേപം കണ്ടെത്താനാണ് നടപടി. സഹകരണ ബാങ്കുകളിലെ 100, 500 രൂപ നോട്ടുകള്‍ വാണിജ്യ ബാങ്കുകള്‍ വഴി മാറ്റിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സഹകരണ ബാങ്കുകളിലെ ഇടപാടുകള്‍ ഭാഗികമായി സ്തംഭിച്ചു. പണം പിന്‍വലിക്കലും നോട്ടു കൈമാറലും നടക്കുന്നില്ല. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം ലഭിച്ചാലേ പണമിടപാട് നടത്താനാകൂ. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ അടക്കം പരിശോധന തുടങ്ങിയിട്ടുണ്ട്. സഹകരണ ബാങ്കുകളിലെ നോട്ടുകള്‍ മാറിയെടുക്കാന്‍ പൊതുമേഖലാ ബാങ്കുകളെ ആശ്രയിക്കേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് 15,287 സഹകരണസംഘങ്ങളാണുള്ളത്. ഇതില്‍ 1604 പ്രാഥമിക സഹകരണബാങ്കുകളാണ്. ഏതാണ്ട് 90,000 കോടിരൂപയാണ് കേരളത്തിലെ സഹകരണമേഖലയിലെ മൊത്തം നിക്ഷേപം. ഇതില്‍ ഏതാണ്ട് 80 ശതമാനത്തോളം തുക വായ്പയായി നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.