സഹ.ബാങ്കുകൾ പിടിച്ചെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സഹകരണബാങ്കുകൾ പിടിച്ചെടുക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണമേഖലയുമായി ബന്ധപ്പെട്ട ഉന്നതതലയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളിൽ കള്ളപ്പണം സുക്ഷിച്ചിട്ടുണ്ടെങ്കിൽ ആർക്കും പരിശോധിക്കാം. എന്നാൽ റിസർവ് ബാങ്കിെൻറ പൂർണ നിയന്ത്രണത്തിലാക്കണമെന്നത് ജനായത്ത രീതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ പ്രതിസന്ധിയിൽ പ്രാഥമിക ബാങ്കുകളെ നബാർഡും സംസ്ഥാന ബാങ്കുകളും സഹായിക്കണം. ബാങ്കുകളിലെ പണമില്ലാത്ത പ്രതിസന്ധി പരിഹരിക്കാൻ മിറർ അക്കൗണ്ട് വഴി ശ്രമിക്കാം. പ്രാഥമിക ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്ക് ജില്ലാ ബാങ്കുകളിലും അക്കൗണ്ട് തുടങ്ങി അതിൽ നിന്ന് പണം പിൻവലിക്കുന്ന രീതിയാണിത്. റുപെ കാർഡ് ഉപയോഗിച്ചും പ്രതിസന്ധി മറികടക്കാൻ ശ്രമിക്കണം.
സംസ്ഥാനത്തെ പ്രാഥമിക –ജില്ലാ –സംസ്ഥാന ബാങ്കുകളെ കോർ ബാങ്കിങ്ങ് സംവിധാനത്തിനു കീഴിൽ കൊണ്ടുവരണം. എന്നാൽ പ്രവർത്തനങ്ങൾ സുതാര്യമാകും. ഇതിനു വേണ്ടി ബാങ്കുകളിലെ സോഫ്റ്റ്വെയറുകൾ ഏകീകരിക്കണമെന്നും മാർച്ച് മാസത്തിനുള്ളിൽ തന്നെ ഏകീകരിച്ച സോഫ്റ്റ് വെയറുകൾ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണബാങ്കുകളിലെ നിക്ഷേപങ്ങൾ സുരക്ഷിതമാണെന്ന് ജനങ്ങളെ ബോധിപ്പിക്കാൻ പ്രാഥമിക ബാങ്കുകളിെല ജീവനക്കാർ ഗൃഹസന്ദർശനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.