സഹകരണ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വർധിപ്പിച്ചു
text_fieldsതിരുവനന്തപുരം: സഹകരണ ജീവനക്കാരുടെ മിനിമം പെൻഷൻ 3000 രൂപയായി ഉയർത്തി. നേരത്തേ ഇതു പ്രാഥമിക സംഘങ്ങൾക്ക് 1500ഉം ജില്ല -സംസ്ഥാന സഹകരണ ബാങ്കുകൾക്ക് 2000 രൂപയും ആയിരുന്നു. സഹകരണ ജീവനക്കാരുടെ നീണ്ട നാളത്തെ ആവശ്യത്തിെൻറ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കുടുംബപെൻഷൻ തുകയും 2000 രൂപയായി വർധിപ്പിച്ചു. ആശ്രിത പെൻഷൻ 50 ശതമാനം എന്നത് പെൻഷണർ മരണപ്പെട്ട് ഏഴ് വർഷം കഴിയുന്നതുവരെയോ അല്ലെങ്കിൽ 65 വയസ്സ് തികയുന്ന കാലയളവ് വരെയോ മുഴുവൻ പെൻഷനും തുടർന്നുള്ള വർഷങ്ങളിൽ 50 ശതമാനവും നൽകുമെന്നും മന്ത്രി അറിയിച്ചു. വിഹിതം അടയ്ക്കാത്ത ജീവനക്കാർക്ക് നൽകി വന്ന സമാശ്വാസ പെൻഷൻ 1000 രൂപയിൽനിന്ന് 1250 രൂപയായും വർധിപ്പിച്ചു.
അഞ്ചു ശതമാനം ക്ഷാമബത്ത ഏഴു ശതമാനമായി ഉയർത്തിയിട്ടുണ്ട്. പെൻഷൻ യോഗ്യത സേവന കാലാവധി നിർണയിക്കുേമ്പാൾ പ്രബേഷൻ കാലാവധി കൂടി കണക്കിലെടുക്കും. കുടിശ്ശിക തുകക്ക് 24 ശതമാനം പലിശ ഈടാക്കിയിരുന്നത് 10 ശതമാനമായി കുറച്ചു. പെൻഷൻ ആനുകൂല്യങ്ങൾ വർധിപ്പിച്ചത് വഴി അഞ്ചരക്കോടിയുടെ അധിക ബാധ്യതയാണ് സഹകരണ എംപ്ലോയീസ് പെൻഷൻ ബോർഡിന് ഉണ്ടാകുന്നത്. ബാങ്കുകളും സഹകരണസംഘങ്ങളും പെൻഷൻ ബോർഡിലേക്ക് അടയ്ക്കേണ്ട വിഹിതത്തിൽ കുടിശ്ശിക വരുത്തിയാൽ റവന്യൂ റിക്കവറി ഉൾപ്പെടെ നടപടി സ്വീകരിക്കും.
പെൻഷൻ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നപരിഹാരത്തിന് ഈ മാസം അവസാനം തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ അദാലത്തുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അദാലത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ 20നകം സമർപ്പിക്കണം. സഹകരണ വകുപ്പ് സ്പെഷൽ സെക്രട്ടറി പി. വേണുഗോപാൽ, സഹകരണസംഘം രജിസ്ട്രാർ എസ്. ലളിതാംബിക, സഹകരണ എംപ്ലോയീസ് പെൻഷൻ ബോർഡ് ചെയർമാൻ സി. ദിവാകരൻ, ബോർഡ് അംഗം കുഞ്ഞുകൃഷ്ണൻ എന്നിവരും വാർത്തസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
കാർഷിക ഗ്രാമവികസന ബാങ്ക് പ്രവർത്തനങ്ങൾ പഠിക്കാൻ സമിതി
തിരുവനന്തപുരം: കാർഷിക ഗ്രാമവികസന ബാങ്കിെൻറ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ വിദഗ്ധസമിതിയെ നിയമിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബാങ്കിെൻറ പ്രവർത്തനങ്ങളെക്കുറിച്ച് നിരവധി ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണിത്. കാർഷിക ഗ്രാമവികസന ബാങ്കുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ലഭിച്ചു. ഇതിനെക്കുറിച്ച് പഠിച്ച് നടപടി 10നകം അറിയിക്കാൻ സഹകരണ രജിസ്ട്രാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ആവശ്യമായ നടപടി കൈക്കൊള്ളും.
ആരെയും സംരക്ഷിക്കുകയില്ല. കാർഷിക വികസന ബാങ്കിെൻറയും സഹകരണ ബാങ്കിെൻറയും ചുമതല ഒരുമിച്ച് കൊണ്ടുപോകുന്നതിന് സാധിക്കാതെ വന്നതിനാലാണ് മുൻ എം.ഡിയെ തൽസ്ഥാനത്തുനിന്ന് മാറ്റിയത്. ബാങ്കിെൻറ പേരിൽ ഉയർന്നുവന്ന ആരോപണങ്ങളുമായി ഇതിനു ബന്ധമില്ല. നോട്ട് നിരോധനം മൂലം ആദ്യഘട്ടത്തിൽ ഉണ്ടായ പ്രതിസന്ധി സഹകരണ ബാങ്കുകളെ ബാധിച്ചില്ലെന്നും അതിനുശേഷം ഒന്നര ലക്ഷം കോടിയുടെ നിക്ഷേപം ബാങ്കുകളിൽ എത്തിയെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.