സഹകരണ സ്ഥാപനങ്ങൾക്കെതിരായ പരാതി വിജിലൻസിന് നേരിട്ട് കൈമാറുന്നത് വിലക്കി
text_fieldsതൊടുപുഴ: സഹകരണ സ്ഥാപനങ്ങളിെല അഴിമതി സംബന്ധിച്ച വിജിലൻസ് അന്വേഷണത്തിന് കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തി സഹകരണ രജിസ്ട്രാറുടെ സർക്കുലർ. ധനാപഹരണം, അഴിമതി, ഗുരുതര ക്രമക്കേടുകൾ എന്നിവ സംബന്ധിച്ച സഹകരണ വകുപ്പ് വിജിലൻസ് അന്വേഷണം നാല് ഘട്ടങ്ങളിലെ പരിശോധന റിപ്പോർട്ടുകൾ വിലയിരുത്തി സഹകരണ രജിസ്ട്രാർ ശിപാർശ െചയ്യുന്ന കേസുകളിൽ മാത്രം മതിയെന്നാണ് നിർദേശം. രജിസ്ട്രാർ നിർദേശിക്കുന്ന കേസുകൾ മാത്രമേ ഇനി സഹകരണ വിജിലൻസ് അന്വേഷിക്കൂ.
സഹകരണ വകുപ്പിലെ മറ്റൊരു ഒാഫിസും വിജിലൻസ് ഒാഫിസർക്ക് നേരിട്ട് പരാതികളോ ഫയലുകളോ അന്വേഷണത്തിന് വിടരുതെന്നും നിർദേശിച്ചാണ് 16/06/2018ൽ 31 /2018 നമ്പറായി സംസ്ഥാന സഹകരണ രജിസ്ട്രാർ സർക്കുലർ പുറപ്പെടുവിച്ചത്. ഒരേ പരാതിയിൽ ഒന്നിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനാലാണ് നിർദേശം. അതേസമയം, പരാതി വിജിലൻസിന് മുന്നിലെത്തണമെങ്കിൽ നിരവധി കടമ്പകൾ കടക്കണമെന്നതാണ് സർക്കുലറിെൻറ ദോഷം. പരാതികൾ വിജിലൻസിന് വിടുന്നത്, രജിസ്ട്രാറുടെ കൈകളിലൂടെ മാത്രമാകുന്നത് സർക്കാർ താൽപര്യങ്ങൾ കടന്നുകൂടാൻ ഇടയാക്കുമെന്നും ആശങ്കയുണ്ട്.
ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സഹകരണ വിജിലൻസിെൻറ തലപ്പത്ത്. ലഭിക്കുന്ന പരാതി വിജിലൻസ് ഒാഫിസർ അന്വേഷിക്കേണ്ടതാണെങ്കിൽ പ്രാഥമിക പരിശോധന നടത്തുകയാണ് ആദ്യം വേണ്ടത്. അസി. രജിസ്ട്രാർതല അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടണമെന്നതാണ് അടുത്ത പടി. പ്രാഥമിക പരിശോധനയിൽ അടിസ്ഥാനമുള്ളതായി കണ്ടെത്തിയ ശേഷം, വിജിലൻസ് ഒാഫിസർ അന്വേഷിക്കേണ്ടതിെൻറ കാരണവും ആവശ്യകതയും സഹിതം റിപ്പോർട്ട് നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.