സഹകരണ നിക്ഷേപ സമാഹരണം: ലക്ഷ്യം 9000 കോടി
text_fieldsതിരുവനന്തപുരം: സഹകരണ നിക്ഷേപ സഹകരണ യജ്ഞം ബുധനാഴ്ച ആരംഭിക്കും. മാർച്ച് 31 വരെയാണ് പരിപാടി. 9000 കോടി രൂപയാണ് ലക്ഷ്യമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ടൗൺ ഹാളിൽ ഫെബ്രുവരി 20 ന് നടക്കും. സഹകരണ നിക്ഷേപം കേരള വികസനത്തിന് എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. നിക്ഷേപത്തിന്റെ 30 ശതമാനംവരെ കറണ്ട്, സേവിങ്സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണമെന്നാണ് നിർദേശം.
പ്രാഥമിക സഹകരണ സംഘങ്ങൾ, കാർഷിക വായ്പ സഹകരണ സംഘങ്ങൾ, പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകൾ, അർബൻ ബാങ്കുകൾ, എംപ്ലോയ്സ് സഹകരണ സംഘങ്ങൾ, അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുന്ന വായ്പേതര സംഘങ്ങൾ എന്നിവയിലും കേരള ബാങ്കിലും യജ്ഞം നടക്കും-മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.