സഹകരണ നിയമഭേദഗതി ഒാർഡിനൻസ്: അപ്പീൽ ഹരജികൾ ഹൈകോടതി തള്ളി
text_fieldsെകാച്ചി: ജില്ല ബാങ്കുകളിലെ സ്ഥിരാംഗത്വം അർബൻ സഹകരണ ബാങ്കുകൾക്കും പ്രാഥമിക കാർഷിക വായ്പ സഹകരണസംഘങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയ സഹകരണ നിയമഭേദഗതി ഒാർഡിനൻസ് സ്റ്റേ ചെയ്യാത്തതിനെതിരായ അപ്പീൽ ഹരജികൾ ഹൈകോടതി തള്ളി. ഒാർഡിനൻസിനെത്തുടർന്ന് ജില്ല ബാങ്ക് ഭരണസമിതികൾ അസാധുവാക്കിയതിനെതിെര ഭരണസമിതികളും മറ്റും നൽകിയ ഹരജികളിൽ സിംഗിൾ ബെഞ്ച് സ്റ്റേ അനുവദിച്ചിരുന്നില്ല. ഇതിനെതിരായാണ് അപ്പീൽ ഹരജികളുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. നാലുമാസത്തിനകം സിംഗിൾ ബെഞ്ച് ഹരജികൾ തീർപ്പാക്കണമെന്നും നിയമപ്രകാരം ഭരണസമിതികളെ തെരഞ്ഞെടുക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നുമുള്ള നിർദേശത്തോടെയാണ് ഹരജികൾ തള്ളിയത്.
പ്രാഥമിക സഹകരണസംഘങ്ങൾക്കെല്ലാം ബന്ധപ്പെട്ട ജില്ലാ സഹകരണ ബാങ്കിൽ സ്ഥിരാംഗത്വം നൽകുന്ന രീതി മാറ്റിയാണ് ഏപ്രിലിൽ ഒാർഡിനൻസ് കൊണ്ടുവന്നത്.
ഒാർഡിനൻസ് പ്രകാരം പ്രാഥമിക സഹകരണസംഘങ്ങളെ നോമിനൽ, അസോസിയേറ്റ് എന്ന നിലയിൽ വോട്ടവകാശം ഇല്ലാത്ത അംഗങ്ങളായാണ് പരിഗണിക്കുക. സഹകരണ ബാങ്ക് ഭരണസമിതികളിൽ രാഷ്ട്രീയക്കാരെ കുത്തിനിറച്ച് രാഷ്ട്രീയവത്കരണത്തിനാണ് ഇൗ നടപടിയെന്ന് ആരോപിച്ചാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
എന്നാൽ, 2008ൽ സമാന ഒാർഡിനൻസ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ തള്ളിയത് സർക്കാർ ചൂണ്ടിക്കാട്ടി. പിന്നീട് അന്നത്തെ ഒാർഡിനൻസ് പ്രകാരമാണ് ജില്ലാ സഹകരണബാങ്കുകളുടെ പ്രവർത്തനം നടന്നത്. സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട 1997ലെ ഭേദഗതിപ്രകാരം വേണം സംഘങ്ങളുടെ അംഗത്വം നിശ്ചയിക്കാനെന്ന വാദം അംഗീകരിക്കാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി. ഗുജറാത്ത് ഹൈകോടതി ഇൗ ഭേദഗതി തള്ളിയതാണെന്നും ഇത് കേരളത്തിലും ബാധകമാണെന്ന കേരള ഹൈകോടതി വിധി നിലവിലുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇൗ വാദങ്ങൾ അംഗീകരിച്ചാണ് അപ്പീൽ ഹരജികൾ തള്ളിയത്.
നിലവിലെ അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിന് പകരം അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി രൂപവത്കരിച്ച് രാഷ്ട്രീയലക്ഷ്യത്തോടെ ഭരണം നടത്താൻ നീക്കമുണ്ടെന്ന് ഹരജിക്കാർ വാദിച്ചു. എന്നാൽ, അഡ്മിനിസ്േട്രറ്റർമാരെ മാറ്റി കമ്മിറ്റിയെ ഭരണം ഏൽപിക്കരുതെന്ന് കോടതി നിർദേശിച്ചു. തുടർന്നാണ് നാലുമാസത്തിനകം ഹരജികൾ തീർപ്പാക്കാൻ സിംഗിൾ ബെഞ്ചിന് നിർദേശം നൽകി അപ്പീൽ ഹരജികൾ തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.