സഹകരണ പ്രസ്ഥാനങ്ങൾ സമസ്ത മേഖലകളിലും സഹായ ഹസ്തമായി പ്രവർത്തിക്കുന്നുവെന്ന് വി.എൻ വാസവൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനങ്ങൾ ജനങ്ങളുടെ സമസ്ത മേഖലകളിലും സഹായ ഹസ്തമായി പ്രവർത്തിക്കുന്നുവെന്ന് മന്ത്രി വി.എൻ വാസവൻ. പാങ്ങോട് സർവീസ് സഹകരണ ബാങ്കിന്റെ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനവും ജവഹർ കോളനി ശാഖയുടെ ഉദ്ഘാടനവും നിർവഹിക്കുകയായരുന്നു അദ്ദേഹം.
വിദ്യാഭ്യാസ, ആരോഗ്യ ആവശ്യങ്ങൾക്ക് പണം ലഭിക്കുന്നതിന് എല്ലാവരും ആശ്രയിക്കുന്ന സ്ഥാപനമാണ് സഹകരണ ബാങ്കുകൾ. കോവിഡ്, പ്രളയ കാലഘട്ടങ്ങളിൽ സഹകരണ ബാങ്കുകൾ ജനങ്ങൾക്ക് ഏറെ സഹായകമായും മാതൃകാപരമായും പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
1962 ൽ പ്രവർത്തനം ആരംഭിച്ച പാങ്ങോട് സഹകരണ ബാങ്കിന്റെ രണ്ടാമത്തെ ശാഖയാണ് ജവഹർ കോളനിയിൽ തുറന്നത്. കുടുംബശ്രീ പ്രവർത്തകർക്ക് ഉൾപ്പെടെ പലിശ രഹിത വായ്പ, വളം ഡിപ്പോ, നീതി മെഡിക്കൽ സ്റ്റോർ തുടങ്ങി വിവിധ മേഖലകളിൽ സാധാരണക്കാരനെ സഹായിക്കുന്ന തരത്തിലാണ് സഹകരണ ബാങ്കിന്റെ പ്രവർത്തനം.
ടു വീലർ വായ്പാ വിതരണത്തിന്റെ കമ്പ്യൂട്ടറൈസേഷൻ എ.എ റഹിം എം.പി ഉദ്‌ഘാടനം ചെയ്ത് ആദ്യ നിക്ഷേപം സ്വീകരിച്ചു. പുതിയ ശാഖയിലെ സ്‌ട്രോങ് റൂം സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.