കൊറോണ: മലയാളികളടക്കമുള്ള വിദ്യാർഥികളെ തിരികെ എത്തിക്കാൻ ഊർജിത ശ്രമം
text_fieldsപെരിന്തൽമണ്ണ: കൊറോണ വൈറസ് മൂലം ഭീഷണി നിലനിൽക്കുന്ന വുഹാൻ സിറ്റിയിലെ ഹുബെയ് യൂനിവേഴ്സിറ്റി ഓഫ് ചൈനീസ് മെഡിസിൻ കാമ്പസിനുള്ളിൽ മലയാളികൾ അടക്കമുള്ള ഇന്ത്യൻ സംഘത്തെ തിരികെ എത്തിക്കാൻ ഇന്ത്യൻ എംബസി ശ്രമം തുടങ്ങി. വെള്ളിയാഴ്ച രാത്രിയോടെ വിമാനത്തിൽ എത്തിക്കാനാണ് ശ്രമം. യാത്രക്ക് ഒരുങ്ങിയിരിക്കാൻ ഇവർക്ക് ഇന്ത്യൻ എംബസിയിൽനിന്ന് ഇ-മെയിൽ സന്ദേശം ലഭിച്ചു.
എം.ബി.ബി.എസ് ജനറൽ മെഡിസിൻ വിദ്യാർഥി പെരിന്തൽമണ്ണ സ്വദേശി അക്ഷയ് പ്രകാശും 31 കൂട്ടുകാരുമാണ് ചൈനയിൽ. ഭക്ഷണവും വേണ്ടത്ര സൗകര്യങ്ങൾ ഇല്ലെന്നും നാട്ടിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ട് അക്ഷയ് പ്രകാശിെൻറ നേതൃത്വത്തിൽ വിദ്യാർഥികൾ വിഡിയോ പുറത്തുവിട്ടതോടെ ഇന്ത്യൻ എംബസി കാര്യക്ഷമമായി ഇടപെട്ടു.
ഇപ്പോൾ യൂനിവേഴ്സിറ്റിയിൽനിന്ന് ഭക്ഷണവും മറ്റു സൗകര്യങ്ങളും നൽകുന്നുണ്ട്. പ്രത്യേക ചാർജില്ലാതെ പബ്ലിക് ഇലക്ട്രിസിറ്റി എല്ലായിടത്തേക്കുമായി കണക്ട് ചെയ്ത് ഉപയോഗിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.