Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2020 7:52 AM GMT Updated On
date_range 16 March 2020 7:52 AM GMTതിരുവനന്തപുരത്ത് 30 ഡോക്ടർമാർ നിരീക്ഷണത്തിൽ; ശ്രീചിത്ര ആശുപത്രിയിൽ കനത്ത ജാഗ്രത
text_fieldsbookmark_border
തിരുവനന്തപുരം: വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ശ്രീചിത്രയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജാഗ്രത പുലർത്തി ആരോഗ്യവകുപ്പ്. ഇവിടത്തെ മുപ്പതോളം ഡോക്ടർമാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും ഇവിടെ മാറ്റിവെച്ചതായാണ് വിവരം.
ഉപരിപഠനം കഴിഞ്ഞ് മാർച്ച് ഒന്നിന് സ്പെയിനിൽനിന്ന് തിരിച്ചെത്തിയ ഡോക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡോക്ടറുമായി സമ്പർക്കം പുലർത്തിയവർ എല്ലാം നിരീക്ഷണത്തിലാണ്.
തിരുവനന്തപുരം ജില്ലയിൽ 1449 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. കോവിഡ് സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരൻ സഞ്ചരിച്ച വഴികളിലെ റൂട്ട് മാപ്പ് നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story