ആരാധനകർമങ്ങൾക്ക് നിയന്ത്രണവുമായി അതിരൂപത
text_fieldsകൊച്ചി: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപത ആരാധനകർമങ്ങൾക്ക് നിയന്ത്രണം. മതചടങ്ങുകളിൽ ജനങ്ങൾ ഒത്തുകൂടുന്നത് പരമാവധി ഒഴിവാക്കണമെന്ന സർക്കാർ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണിത്.
ഇന്നുമുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അനുദിന ദിവ്യബലിയിൽ 15 പേരിൽ താഴെയേ പങ്കെടുക്കാവൂ. ഞായറാഴ്ച പങ്കെടുക്കുന്നതിൽനിന്ന് വിശ്വാസികളെ ഒഴിവാക്കി. കുമ്പസാരവും നിർത്തി. ദൃശ്യമാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്ന ദിവ്യബലിയിൽ പങ്കെടുത്ത് പ്രാർഥിക്കാനാണ് നിർദേശം.
വൈദികർ ഭവനസന്ദർശനം നടത്തുന്നത് ഉചിതമല്ല. ജോലിക്ക് പോകാൻ കഴിയാത്തതിനാൽ പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി സഹായിക്കണം. വിശുദ്ധവാര തിരുകർമങ്ങളെക്കുറിച്ച് സാഹചര്യങ്ങൾ വിലയിരുത്തി പിന്നീട് അറിയിക്കുമെന്നും ആർച് ബിഷപ് ആൻറണി കരിയിൽ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.