കൊല്ലത്തുകാർ 'കൊറോണയെ' തോൽപ്പിച്ചു
text_fieldsഅഞ്ചാലുംമൂട്: കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ഇത്തവണ മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും തെരഞ്ഞെടുപ്പിനെ ഏറെ വ്യത്യസ്ഥമാക്കിയിരുന്നു. കോവിഡ്, കൊറോണ എന്ന പേരുകൾ പോലും ആളുകളെ ഭയപ്പെടുത്തുന്ന സമയത്താണ് കൊല്ലം കോർപറേഷനിൽ 'കൊറോണ' എന്ന പേരുള്ള സ്ഥാനാർഥി മത്സര രംഗത്ത് എത്തിയത്. പക്ഷേ യു.ഡി.എഫും എല്‍.ഡി.എഫും ശക്തമായ പ്രചാരണവുമായി രംഗത്തിറങ്ങിയതോടെ 'കൊറോണ' കോർപറേഷന്റെ പടിക്ക് പുറത്തുമായി.
കൊല്ലം കോർപറേഷൻ, മതിലില്‍ ഡിവിഷനിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കൊറോണ തോമസാണ് വാർഡിൽ മൂന്നാം സ്ഥാനത്തായത്. ഇവിടെ വോട്ടുകൾക്ക് 121 വോട്ടുകൾക്ക് ആർ.എസ്.പിയിലെ ടെൽസ തോമസാണ് വിജയിച്ചത്. സി.പി.എമ്മിലെ അനീറ്റ വിജയൻ രണ്ടാമതെത്തി.
2015ലെ െതരഞ്ഞെടുപ്പില്‍ 1307 വോട്ട് നേടി യു.ഡി.എഫിലെ ആര്.എസ്.പി വിജയിച്ച മതിലില്‍ ഡിവിഷനില്‍ 945 വോട്ട് നേടി ബി.ജെ.പി രണ്ടാമെതത്തിയിരുന്നു.
സാക്ഷാല്‍ കൊറോണയെ അതിജീവിച്ചയാളുമാണ് ഇൗ കൊറോണ. കോവിഡ് ബാധിച്ച്, പാരിപ്പള്ളി സർക്കാർ മെഡി.കോളജിൽ ചികിത്സയിലിരിക്കെയാണ് ഒക്ടോബറില്‍ മകള്‍ അര്‍പ്പിതക്ക് ജന്മം നല്കിയതും. പേരിലെ വ്യത്യസ്തതയും ഭര്‍ത്താവ് ജിനു സുരേഷ് ആർ.എസ്.എസ് മുൻ മണ്ഡലം കാര്യവാഹായിരുന്നു എന്നതും സ്ഥാനാര്‍ഥി നിർണയത്തില്‍ പങ്കുവഹിച്ചു.
പ്രചാരണത്തിനിടെ 'കൊറോണയെ വിജയിപ്പിക്കുക' എന്ന ചുമരെഴുത്ത് കണ്ട മതിലില്‍ നിവാസികള്‍ ആദ്യമൊന്നു ഞെട്ടിയിരുന്നു പിന്നീടാണ് നാട്ടുകാർക്ക് കാര്യം മനസ്സിലായത്. എന്‍.ഡി.എ സ്ഥാനാര്‍ഥി കൊറോണ തോമസിന് വേണ്ടിയാണ് ഇൗ ചുമരെഴുെത്തന്ന് അറിഞ്ഞപ്പോഴാണ് ആശ്വാസമായത്.
മതിലില്‍ കാട്ടുവിളയില്‍ തോമസിെൻറയും ഷീബയുടെയും മകളാണ് കൊറോണ തോമസ്. ഇരട്ടക്കുട്ടികളിൽ മകൾക്ക് കൊറോണ എന്നും മകന് കോറല്‍ തോമെസന്നുമാണ് പേരിട്ടത്. കൊറോണ മത്സരരംഗത്തെത്തിയതോടെ മതിലില്‍ ഡിവിഷന് സംസ്ഥാനത്തെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.