കൊറോണ: സംസ്ഥാനത്ത് 806 പേര് നിരീക്ഷണത്തില്‍
text_fieldsതിരുവനന്തപുരം: കൊറോണ ൈവറസ് ബാധയിൽ സംസ്ഥാനത്ത് പുതിയ 173 പേർ ഉൾപ്പെടെ 806 പേർ നിര ീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇതുവരെ 19 പേരെയാണ് ആശുപത്രിയില്‍ പ്ര വേശിപ്പിച്ചത്. അതില്‍ ഒമ്പത് പേരെ ഡിസ്ചാര്‍ജ് ചെയ്തു. 16 പേരുടെ സാമ്പിളുകള്‍ പരിശോധ നക്കായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ആറ് പേരുടെ ഫലം വരാന ുണ്ട്.
എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊ ച്ചി വിമാനത്താവളത്തിൽ വരുന്ന യാത്രക്കാരെ പരിശോധിക്കാൻ സംവിധാനം ഏർെപ്പടുത്തി. മ റ്റ് വിമാനത്താവളങ്ങളിൽ എത്തുന്നവരെ ആരോഗ്യ വകുപ്പ് നേരിട്ട് നിരീക്ഷിക്കും. രോഗ ലക്ഷണങ്ങൾ കാണിച്ച 16 പേരിൽ ഏഴു പേരെ മാത്രമാണ് നിലവിൽ െഎെസാലേറ്റ് ചെയ്തിരിക്കു ന്നത്. ഒമ്പതുപേരെ കുഴപ്പമില്ലെന്നുകണ്ട് ഡിസ്ചാർജ് ചെയ്തു. 10 പേരുടെ രക്തസാമ്പിള ുകൾ പരിേശാധനക്ക് അയച്ചതിൽ ആറും നെഗറ്റിവാണ്. നാലുപേരുടെ ഫലം കൂടി വരാനുണ്ട്. ചൊ വ്വാഴ്ച ആറ് സാമ്പിളുകൾ കൂടി അയച്ചു. െഎ.സി.എം.ആർ മാർഗനിർദേശ പ്രകാരമാണ് നടപടിക ൾ. ഇപ്പോൾ ആരും പോസിറ്റിവ് അല്ലെങ്കിലും നല്ല ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു.
ചൈ ന പോലെ രോഗബാധയുള്ള രാജ്യത്തുനിന്ന് വരുന്നവർ സ്വമേധയാ റിപ്പോർട്ട് ചെയ്യണം. ലക്ഷ ണങ്ങൾ പുറത്തുവരാത്ത സാഹചര്യത്തിലും രോഗം പകരാനിടയുണ്ട്. അവരുടെ കൂടി സുരക്ഷക്കാ ണ് നടപടികൾ. എല്ലാവരും അതുമായി സഹകരിക്കണം. 28 ദിവസമാണ് നിരീക്ഷണം. പുറത്തുനിന്ന് വന്ന ചിലർ സഹകരിക്കുന്നില്ല. വീടുകളിൽ കിടക്കുന്നതിനുപകരം പുറത്ത് ചടങ്ങുകൾക്കടക്കം പോകുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് പാടില്ല. വീടുകളിൽ നിരീക്ഷിക്കാനാവശ്യമായ സംവിധാനം അവർ ഒരുക്കിനൽകണം. ലക്ഷണം കണ്ടാൽ എങ്ങനെ പെരുമാറണമെന്ന മാർഗനിർദേശം പുറത്തിറക്കി. കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടായിരിക്കും നിരീക്ഷണ സംവിധാനങ്ങൾ.
തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ സഹകരിക്കണം. ലോകാരോഗ്യ സംഘടന എല്ലാം നിയന്ത്രണ വിധേയമെന്ന് പറയുന്നതുവരെ ജാഗ്രത തുടരും. കേന്ദ്രസംഘം കേരളത്തിെൻറ തയാറെടുപ്പുകൾ വിലയിരുത്തി സന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്. ചൈന അടക്കം രാജ്യങ്ങളിലെ മലയാളികളെ മടക്കിക്കൊണ്ടുവരുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രമാണ് തീരുമാനമെടുക്കുകയെന്നും മന്ത്രി പറഞ്ഞു.
വൈദ്യസഹായത്തിന് 1056ൽ വിളിക്കൂ
തിരുവനന്തപുരം: കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈനയിലും മറ്റു രാജ്യങ്ങളിലും പോയി തിരിച്ചെത്തിയവർ അടുത്ത 28 ദിവസം നിർബന്ധമായും വീടിനുള്ളിൽതന്നെ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
വൈദ്യസഹായത്തിന് ദിശ നമ്പരായ 0471 2552056ലോ 1056ലോ വിളിക്കണം. ജില്ലാ സർവയലൻസ് ഒാഫിസർ, പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഒാഫിസർ എന്നിവരെ ഫോൺ വഴി വിവരം അറിയിക്കുകയും മാർഗനിർദേശം തേടുകയും വേണം.
ഹോട്ടലുകൾക്കും ടൂറിസം അധികൃതർക്കും ജാഗ്രത നിർദേശം
കൊച്ചി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വിദേശങ്ങളിൽനിന്ന് എത്തുന്നവരുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത പാലിക്കാൻ ഹോട്ടലുടമകൾക്കും ടൂറിസ്റ്റ് ഫെസിലിറ്റി സെൻറർ അധികൃതർക്കും ആരോഗ്യവകുപ്പ് നിർദേശം. ഹോട്ടലുകളിലും ടൂറിസം കേന്ദ്രങ്ങളിലുമെത്തുന്ന എല്ലാ അതിഥികളെയും ഇതുസംബന്ധിച്ച് ബോധവാൻമാരാക്കണമെന്നാണ് പ്രധാന നിർദേശം.
ജാഗ്രത നിർദേശങ്ങൾ എല്ലാവരും കാൺെക പ്രദർശിപ്പിക്കുകയും പകർപ്പ് ഓരോ അതിഥിക്കും നൽകുകയും വേണം. മുറികൾ വൃത്തിയാക്കുന്നതിൽ കണിശത പാലിക്കണം, ഗുണനിലവാരമുള്ള അണുനാശിനികൾ ഉപയോഗിച്ചു വേണം ശൗചാലയങ്ങളും മറ്റും വൃത്തിയാക്കാൻ. കൊറോണ ബാധിത രാജ്യങ്ങളിൽനിന്ന് വരുന്നവരിൽ പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ ആരോഗ്യവകുപ്പിെൻറ ഹെൽപ് ലൈനിൽ (ദിശ-0471 2552056 /ടോൾഫ്രീ 1056 ) വിളിക്കണം.
ഇതിലൂടെ ജില്ല സർവൈലൻസ് ഓഫിസർമാരിലേക്ക് ബന്ധിപ്പിക്കുകയും ഇവർ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും. ഈ രാജ്യങ്ങളിൽനിന്ന് വരുന്നവരെക്കുറിച്ച വിവരം ദിവസവും നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സഞ്ചാരികൾക്ക് നൽകേണ്ട നിർദേശങ്ങൾ
●കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യജാഗ്രത പാലിച്ചിട്ടുണ്ട്. താങ്കൾ ബോധവാനാകണം.
●ചുമക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം ടിഷ്യൂ പേപ്പർ ഉപയോഗിച്ച് വായും മൂക്കും പൊത്തണം, ചുമച്ച/ തുമ്മിയശേഷം സോപ്പും വെള്ളവും/ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകണം.
●യാത്രയെകുറിച്ച വിശദാംശങ്ങൾ/ റൂട്ട്മാപ്പ്, ബന്ധപ്പെടാനുള്ള നമ്പറുകൾ എന്നിവ ഹോട്ടൽ അധികൃതർക്ക് കൈമാറണം.
●ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപെട്ടാൽ സ്വയംചികിത്സ തേടരുത്, ദിശ മുഖേന ആരോഗ്യവകുപ്പുമായി ബന്ധപ്പടണം.
●തിരിെചത്തെിയതുമുതൽ 28 ദിവസത്തേക്ക് ആരോഗ്യവകുപ്പ് നിരീക്ഷണത്തിന് വിവരങ്ങൾ കൈമാറുക.
ഇന്ധനവില കുറയുന്നു
കൊച്ചി: കൊറോണ വൈറസ് ഭീതിയിൽ അസംസ്കൃത എണ്ണവില ഇടിഞ്ഞതോടെ ഇന്ധനവില താഴുന്നു. ചൊവ്വാഴ്ച പെട്രോളിന് 11 ഉം ഡീസലിന് 14 ഉം പൈസ കുറഞ്ഞു. തുടർച്ചയായി ആറാം ദിവസമാണ് വില താഴുന്നത്.
തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 76.95, ഡീസലിന് 71.59 രൂപയാണ് ചൊവ്വാഴ്ചത്തെ വില. കൊച്ചിയിൽ 75.61, 70.24 കോഴിക്കോട് 75.95, 70.57 എന്നിങ്ങനെയാണ് വില. ആറ് ദിവസത്തിനിടെ പെട്രോളിന് 1.22 രൂപയും ഡീസലിന് 1.47 രൂപയും കുറഞ്ഞു. രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ധനവില.
രാജ്യം പൗരത്വപ്രക്ഷോഭത്തിൽ മുഴുകിയതിെൻറ മറവിൽ ദിവസങ്ങളോളം തുടർച്ചയായി ഇന്ധനവില ഉയർത്തിയ എണ്ണക്കമ്പനികൾ അസംസ്കൃത എണ്ണവില ഗണ്യമായി താഴ്ന്നതോടെ വില കുറക്കാൻ നിർബന്ധിതമാകുകയായിരുന്നു. യു.എസ്-ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ ജനുവരി എട്ടിന് ബാരലിന് 70 ഡോളർ കടന്ന എണ്ണവില ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 60 ലേക്ക് താഴ്ന്നു.
കൊറോണ ഭീതി ചൈനീസ് സമ്പദ്വ്യവസ്ഥയിൽ സൃഷ്ടിച്ച പ്രത്യാഘാതമാണ് കാരണം. ആവശ്യം കുറയുമെന്ന വിലയിരുത്തലിൽ ഉൽപാദക രാജ്യങ്ങൾ വില താഴ്ത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.