സിംഗപ്പൂർ വിമാനം കയറ്റിയില്ല; ചൈനയിലെ കുൻമിങ് വിമാനത്താവളത്തിൽ കുടുങ്ങി മലയാളി വിദ്യാർഥികൾ-VIDEO
text_fieldsബെയ്ജിങ്: ചൈനയിലെ യുനാൻ പ്രവിശ്യയിൽ നിന്നും നാട്ടിലെത്താൻ കഴിയാതെ മലയാളി വിദ്യാർഥികൾ. കുൻമിങിൽ നിന്നും സ ിംഗപ്പൂർ ആസ്ഥാനമായ സ്കൂട്ട് എയർലൈൻസിെൻറ വിമാനത്തിൽ ടിക്കറ്റ് എടുത്ത തങ്ങളെ കയറ്റാൻ അധികൃതർ തയാറായില് ലെന്ന് വിഡിയോ സന്ദേശത്തിലൂടെ വിദ്യാർഥികൾ
അറിയിച്ചു. യുനാനിലെ ഡാലി യൂനിവേഴ്സിറ്റിയിലെ 17 എം.ബി.ബി.എസ് വ ിദ്യാർഥികളാണ് കുൻമിങ് വിമാനത്താവളത്തിൽ കുടുങ്ങിയത്.
കുൻമിങിൽ നിന്നും സിംഗപ്പൂർ വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന സ്കൂട്ട് എയർലൈൻസിെൻറ വിമാനത്തിലാണ് ഇവർ ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ വൈറസ് ബാധയുടെ സാഹചര്യത്തിൽ മറ്റു രാജ്യക്കാരെ കയറ്റാനാകില്ലെന്ന് എയർലൈൻസ് അധികൃതർ അറിയിക്കുകയായിരുന്നു.
സിംഗപ്പൂർ പൗരൻമാരെയല്ലാതെ ചൈനക്കാരെയോ, ചൈനയിലുള്ള വിദേശികളെയോ കയറ്റാൻ അനുമതിയില്ലെന്നാണ് എയർലൈൻസ് അധികൃതർ അറിയിച്ചത്. വിദ്യാർഥികളായ ഇവർ ഫെബ്രുവരി മൂന്നിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇക്കാര്യം വ്യക്തമാക്കി എയർലൈൻസ് മാനേജറുമായി സംസാരിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും വിദ്യാർഥികൾ വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
രണ്ടു ദിവസത്തേക്ക് കുൻമിങിൽ നിന്നും ഇന്ത്യയിലേക്ക് വിമാന സർവീസില്ല. എംബസിയുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. വൈറസ് ബാധയുടെ സാഹചര്യത്തിൽ വിദ്യാർഥികൾ കോളജിൽ തുടരണമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഭക്ഷണ ക്ഷാമമുൾപ്പെടെ നിരവധി പ്രശ്നങ്ങളുണ്ട്. പഠിക്കുന്ന ആശുപത്രിയിലടക്കം നിരവധി കൊറോണ ബാധിതരുള്ളതിനാൽ തിരിച്ചുപേക്ക് ആശങ്കയിലാണെന്നും വിദ്യാർഥികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.