ഭക്ഷണമില്ല, പുറത്തിറങ്ങാനാവുന്നില്ല; ചൈനയിൽ നിന്ന് മലയാളി വിദ്യാർഥികളുടെ വിഡിയോ സന്ദേശം
text_fieldsകോഴിക്കോട്: കൊറോണ ഭീതിയിലമരുന്ന ചൈനയില്‍ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർഥികൾ പട്ടിണി ഭീതിയിൽ. സർക്കാർ സഹായം ആവശ്യപ്പെട്ട് മലയാളി വിദ്യാര്‍ഥികൾ അയച്ച വിഡിയോ സന്ദേശത്തിലൂടെയാണ് പ്രശ്നം പുറത്തറിയുന ്നത്. 24 മലയാളികളടക്കം 86 ഇന്ത്യൻ വിദ്യാർഥികളാണ് ചൈനയില്‍ പുറത്തിറങ്ങാൻ സാധിക്കാതെ കുടുങ്ങിക്കിടക്കുന്നത്.
തടവിലാക്കപ്പെട്ട അവസ്ഥയില്‍ ഹോസ്റ്റലില്‍ കഴിയുന്ന തങ്ങൾക്ക് ഒരു ദിവസം കഴിക്കാനുള്ള ഭക്ഷണം മാത്രമാണ് ഉള്ളതെന്നും അടുത്ത ദിവസം മുതൽ പട്ടിണിയിലാണെന്നും വിദ്യാർഥികൾ പറയുന്നു. എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്നും വിദ്യാർഥികൾ അഭ്യർഥിക്കുന്നു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനി അക്ഷയ് പ്രകാശ്, പാലക്കാട് ഒറ്റപ്പാലം സ്വദേശിനി എച്ച്.ഹരിത എന്നിവരുൾപ്പെടെ ചൈനയിലെ യിച്ചാങ് ത്രീ ഗോര്‍ഗസ് സർവകലാശാലയിലെ ഏതാനും വിദ്യാര്‍ഥികളാണ് സന്ദേശമയച്ചത്.
ഓരോ ദിവസം കഴിയുന്തോറും സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്നും പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണെന്നും വിദ്യാർഥികൾ പറയുന്നു. ‘‘റോഡുകളും വിമാനത്താവളങ്ങളും അടച്ചിരിക്കുകയാണ്. റെയിൽവെ സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല. അടുത്ത നഗരത്തിലേക്ക് പോലും പ്രവേശിക്കാൻ സാധിക്കുന്നില്ല. അങ്ങനെ സാധിക്കുമായിരുന്നെങ്കിൽ വിമാനത്താവളത്തിലെത്തി നാട്ടിലേക്ക് തിരിക്കാമായിരുന്നു. പക്ഷെ ഞങ്ങൾക്ക് അതിനുള്ള ഒരു മാർഗവുമില്ല. ഇന്നു കൂടി കഴിക്കാനുള്ള ഭക്ഷണം മാത്രമാണുള്ളത്. നാളെ മുതൽ പട്ടിണിയാണ്. എന്ത് ചെയ്യണമെന്ന് അറിയില്ല’’ -വിദ്യാർഥികൾ പറയുന്നു.
ഒരു കട തുറന്നിട്ടുണ്ടെങ്കിലും അവിടെ വലിയ തിരക്കാണ്. അവിടെ പോയി സാധനങ്ങൾ വാങ്ങിയാൽ അസുഖം പിടിപെടുമോ എന്ന പേടിയുമുണ്ട്. സർക്കാർ ഇടപെട്ട് എന്തെങ്കിലും സംവിധാനമൊരുക്കി തങ്ങളെ നാട്ടിലെത്തിക്കണമെന്ന് അഭ്യർഥിക്കുകയാണ് വിദ്യാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.