കൊറോണ: ആലപ്പുഴയിൽ പരിശോധനക്ക് സൗകര്യമുണ്ട്, അനുമതിയില്ല -മന്ത്രി
text_fieldsകൊല്ലം: പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വൈറോളജിയിൽനിന്ന് പരിശോധനഫലം വ േഗത്തിൽ കിട്ടുന്നില്ലെന്ന് മന്ത്രി കെ.െക. ശൈലജ. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ് യൂട്ടിൽ പരിശോധന നടത്താൻ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിെൻറയും ഐ.സി.എം.ആറിെൻറ യും അനുമതി വേണം. അനുമതി ലഭിച്ച് ഞായറാഴ്ച ആലപ്പുഴയിൽ പരിശോധന തുടങ്ങാമെന്നായിര ുന്നു പ്രതീക്ഷയെങ്കിലും നടന്നില്ല. തിങ്കളാഴ്ചയോടെ ആലപ്പുഴയിൽ പരിശോധന തുടങ്ങാനാണ് ശ്രമം. അങ്ങനെ നടന്നാൽ പരിശോധനഫലം വേഗത്തിൽ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിർദേശങ്ങൾ കൃത്യമായി പാലിക്കണം –മന്ത്രി കെ.െക. ശൈലജ
കൊല്ലം: സംസ്ഥാനത്ത് കൊറോണ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ. രോഗവ്യാപനം തടയാനും ആപത്തിലേക്ക് പോകാതിരിക്കാനുമാണ് ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകുന്നത്. അത് എല്ലാവരും മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. കൊല്ലം നീണ്ടകര താലൂക്കാശുപത്രിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 1797 പേർ നിരീക്ഷണത്തിൽ കഴിയുന്നതിൽ ബഹുഭൂരിപക്ഷവും സ്വമേധയാ ആരോഗ്യവകുപ്പിനെ സമീപിച്ചവരാണ്. ആശങ്ക വേണ്ട, നിപയെ അതിജീവിച്ച പ്രവര്‍ത്തനം നമുക്ക് മുന്നിലുണ്ട്. എങ്കിലും ജാഗ്രത പാലിക്കേണ്ടതാണ്.
കൊറോണ വൈറസ് ബാധിച്ചയുടനെ ആരും മരിച്ചുപോകില്ല. നന്നായി വിശ്രമിച്ച് ഐസൊലേഷന്‍ ചികിത്സയില്‍ കഴിഞ്ഞാല്‍ അവരുെടയും മറ്റുള്ളവരുെടയും ജീവന് രക്ഷിക്കാന്‍ സാധിക്കും- മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പിെൻറ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം കാരണമാണ് ഇത്രയേറെ ജീവന് രക്ഷിക്കാനായത്. ഇവരെ ഡല്‍ഹിയിലോ മറ്റോ മാറ്റേണ്ട ഒരു സാഹചര്യവുമില്ല. ഇവര്‍ക്കെല്ലാം മികച്ച ഐസൊലേഷന്‍ ചികിത്സയാണ് നല്‍കുന്നത്. രോഗബാധിതപ്രദേശങ്ങളില്നിന്ന് വന്നവരെ കണ്ടെത്താന്‍ എയര്‍പോര്‍ട്ടിലും സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയില്‍നിന്ന് വന്നവരെ ശത്രുതയോടെ കാണരുതെന്നും മന്ത്രി സൂചിപ്പിച്ചു.
സ്കൂളുകളിൽ ബോധവത്കരണ വിഡിയോ പ്രദർശിപ്പിക്കും
തിരുവനന്തപുരം: കൊറോണ വൈറസുമായി ബന്ധപ്പെട്ട് സംശയങ്ങളും ആശങ്കകളും അകറ്റുന്നതിനും വിദ്യാർഥികൾക്ക് അവബോധം നൽകുന്നതിനുമായി ആരോഗ്യവകുപ്പ് തയാറാക്കിയ ബോധവത്കരണ വിഡിയോ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും തിങ്കളാഴ്ച രണ്ടിന് പ്രദർശിപ്പിക്കും.
വിക്ടേഴ്സ് ചാനലിലൂടെയും https://victers.kite.kerala.gov.in എന്ന പോർട്ടലിലൂടെയും വിഡിയോ ലഭ്യമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.