തിരുവന്തപുരത്ത് രണ്ട് കൗൺസിലർമാർക്ക് കോവിഡ്
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ രണ്ടു കൗൺസിലർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുൻഗണന വിഭാഗത്തിൽപ്പെട്ടവരുടെ സാമ്പിളുകൾ പരിശോധിക്കുന്നതിെൻറ ഭാഗമായി കൗൺസിലർമാരുടെ സ്രവം ശേഖരിച്ചിരുന്നു. ഇതിൽ രണ്ടു കൗൺസിലർമാർക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇവർക്ക് രോഗലക്ഷണമുണ്ടായിരുന്നില്ല.
ഇവരുടെ സമ്പർക്കപട്ടിക തയാറാക്കൽ തുടരുന്നു. ജനപ്രതിനിധികളായതിനാൽ കൂടുതൽ പേരുമായി സമ്പർക്കം പുലർത്തിേയക്കാമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. നഗരസഭയുടെ സർവകക്ഷിയോഗത്തിനുശേഷം ആരെല്ലാം നിരീക്ഷണത്തിൽ പോകേണ്ടിവരുമെന്നും കോർപറേഷൻ നടത്തിപ്പ് സംബന്ധിച്ചും തീരുമാനമെടുക്കും.
രോഗബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ നഗരത്തിൽ വ്യാപക പരിശോധന നടത്തിയിരുന്നു. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, മാർക്കറ്റിലെ തൊഴിലാളികൾ തുടങ്ങിയ മുൻഗണന വിഭാഗത്തിെൻറ ഇടയിലായിരുന്നു പരിശോധന. ചാല മാർക്കറ്റിലടക്കം പരിശോധന നടക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.