ഇടതു മേധാവിത്വം വിടാതെ കോർപറേഷനുകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ആറ് കോർപറേഷനുകളിൽ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ ഇടതുമുന്നണി ഭരണം നിലനിർത്തിയപ്പോൾ കണ്ണൂരിൽ യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ചെടുത്തു. കൊച്ചി, തൃശൂർ കോർപറേഷനുകളിൽ ആർക്കും ഭൂരിപക്ഷമില്ല. രണ്ടിടത്തും ഇടതുമുന്നണിക്കാണ് കൂടുതൽ സീറ്റുകൾ.
തിരുവനന്തപുരത്ത് 100 വാർഡുകളിലായി നടന്ന വാശിയേറിയ പോരാട്ടത്തിൽ 52 വാർഡുകളിലും ചെങ്കൊടി പാറിച്ചാണ് തുടർച്ചായ 40ാം വർഷവും കോർപറേഷൻ എൽ.ഡി.എഫ് നിലനിർത്തിയത്. 2015ൽ 43 സീറ്റുമായി നൂൽപാലത്തിലൂടെയായിരുന്നു ഭരണം. അധികാരം പിടിക്കാനായില്ലെങ്കിലും 35 സീറ്റുമായി കഴിഞ്ഞ തവണത്തെപ്പോലെ ബി.ജെ.പി പിടിച്ചുനിന്നു.
രൂപവത്കരണകാലം തൊട്ടേ ചുവന്നുതുടുത്ത കൊല്ലം കോർപറേഷനിൽ ഇത്തവണയും എൽ.ഡി.എഫിന് മിന്നും ജയം. 55ൽ 39 ഡിവിഷനും നേടിയാണ് ഇടതുമുന്നണി ഭരണം നിലനിർത്തിയത്. സി.പി.എം 30 സീറ്റ് നേടിയപ്പോൾ സി.പി.ഐക്ക് ഒമ്പതെണ്ണം ലഭിച്ചു. 2015നെക്കാൾ മൂന്ന് ഡിവിഷൻ അധികം നേടി. രണ്ടു ഡിവിഷനിൽനിന്ന് ആറിലേക്ക് ഉയർന്ന എൻ.ഡി.എയുടെ പ്രകടനമാണ് ശ്രദ്ധേയം.
74 അംഗ കൊച്ചി കോർപറേഷനിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. എൽ.ഡി.എഫ് -34, യു.ഡി.എഫ് - 31, എൻ.ഡി.എ -അഞ്ച്, സ്വതന്ത്രർ - നാല് എന്നിങ്ങനെയാണ് കക്ഷിനില. എൽ.ഡി.എഫിെൻറ 16 സിറ്റിങ് സീറ്റ് ഇത്തവണ യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിെൻറ 17 സീറ്റ് എൽ.ഡി.എഫും പിടിച്ചെടുത്തു. രണ്ടുസീറ്റ് മാത്രമുണ്ടായിരുന്ന എൻ.ഡി.എ അഞ്ച് ഡിവിഷൻ നേടി നില മെച്ചപ്പെടുത്തി. യു.ഡി.എഫിെൻറ രണ്ടു സീറ്റും എൽ.ഡി.എഫിെൻറ ഒരു ഡിവിഷനുമാണ് പിടിച്ചെടുത്തത്.
നാലു സ്വതന്ത്രരും വിജയിച്ചു. എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമെത്തിയ തൃശൂർ കോർപറേഷനിൽ ആരു ഭരിക്കണമെന്ന് തീരുമാനിക്കുക കോൺഗ്രസ് വിമതനും ഇടതു സ്ഥാനാർഥിയുടെ നിര്യാണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിയ പുല്ലഴി ഡിവിഷനിലെ വിജയവും. ബി.ജെ.പിക്ക് നിലവിലെ സീറ്റിൽനിന്ന് ഒരെണ്ണംപോലും കൂടുതൽ നേടാനായില്ല. സിറ്റിങ് ഡിവിഷനിൽ മേയർ സ്ഥാനാർഥിയായി മത്സരിച്ച സംസ്ഥാന നേതാവ് ബി. ഗോപാലകൃഷ്ണന് കനത്ത തോൽവി നേരിടേണ്ടിവന്നു. ഇടതുമുന്നണിക്ക് 24ഉം യു.ഡി.എഫിന് 23ഉം എൻ.ഡി.എക്ക് ആറു സീറ്റുമാണ് ലഭിച്ചത്.
കോൺഗ്രസിെൻറ മേയർ സ്ഥാനാർഥിയായി മത്സരിച്ച രാജൻ പല്ലനും വിമതഭീഷണി നേരിട്ട ജോൺ ഡാനിയേലും വിജയിച്ചു. ഇടതുമുന്നണിയുടെ മേയർ സ്ഥാനാർഥി പി.കെ. ഷാജൻ ലാലൂരിലും മുൻ ഡെപ്യൂട്ടി മേയറും സി.പി.എം നേതാവുമായ വർഗീസ് കണ്ടംകുളത്തി അഞ്ചേരിയിലും മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
കണ്ണൂരിൽ 33 ഡിവിഷനുകളിൽ യു.ഡി.എഫ് ജയിച്ചപ്പോൾ എൽ.ഡി.എഫിന് 19 ഇടങ്ങൾ മാത്രമേ നേടാനായുള്ളൂ. ബി.ജെ.പി ഇതാദ്യമായി കണ്ണൂർ കോർപറേഷനിൽ അക്കൗണ്ട് തുറന്നുവെന്നതും സവിശേഷതയാണ്. ബി.ജെ.പി ആറിടത്ത് രണ്ടാം സ്ഥാനെത്തത്തുകയും ചെയ്തു. യു.ഡി.എഫ് ജയിച്ച താണ ഡിവിഷനിൽ വെൽഫെയർ പാർട്ടിയാണ് രണ്ടാം സ്ഥാനത്ത്.
പള്ളിക്കുന്ന് ഡിവിഷനിലാണ് ബി.ജെ.പി ജയിച്ചത്. യു.ഡി.എഫ് രണ്ടാം സ്ഥാനെത്തത്തിയ ഇവിടെ 189 വോട്ടിനാണ് ബി.െജ.പിയുടെ വി.കെ. ഷൈജു ജയിച്ചത്. കോഴിക്കോട് കോർപറേഷനിൽ കഴിഞ്ഞ തവണ 50 ഇടത്ത് ജയിച്ച എൽ.ഡി.എഫ് ഇത്തവണ 51 സീറ്റുമായി നില മെച്ചപ്പെടുത്തി.
2015ൽ ഏഴു സീറ്റു നേടിയ ബി.ജെ.പിയുടെ മുന്നേറ്റത്തിന് കടിഞ്ഞാണിട്ടാണ് എൽ.ഡി.എഫ് നേട്ടം. കഴിഞ്ഞ തവണത്തെയത്ര സീറ്റ് നിലനിർത്തിയെങ്കിലും സിറ്റിങ് സീറ്റുകൾ രണ്ടെണ്ണമൊഴികെ എല്ലാം ബി.ജെ.പിക്ക് നഷ്ടപ്പെട്ടു. ബി.ജെ.പിയുടെ സിറ്റിങ് കൗൺസിലർമാർ നാലു പേരും തോറ്റു. എങ്കിലും കഴിഞ്ഞ തവണ 15 ഇടത്ത് രണ്ടാമതെത്തിയ ബി.ജെ.പി ഇത്തവണ 21 ഇടത്ത് രണ്ടാമതായി. മേയർ തോട്ടത്തിൽ രവീന്ദ്രേൻറതടക്കം പുതിയ വാർഡുകളും പിടിച്ചെടുത്തു. ഇടതുനേട്ടത്തിനിടയിൽ കോൺഗ്രസിന് ഒരു സീറ്റ് നഷ്ടപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.