അഴിമതിക്കാർ കൂടുതൽ തദ്ദേശം,സഹകരണം, റവന്യൂ വകുപ്പുകളിൽ
text_fieldsകോട്ടയം: സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർ കൂടുതലുള്ളത് തദ്ദേശസ്വയംഭരണ, സഹകരണ, റവന്യു വകുപ്പുകളിൽ. അഞ്ച് വർഷത്തിനുള്ളിൽ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസുകളിലുൾപ്പെട്ടവരുടെ എണ്ണമാണ് ഇത് വ്യക്തമാക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിലെ 216ഉം റവന്യൂ വകുപ്പിലെ 160ഉം സഹകരണവകുപ്പിലെ 165ഉം ജീവനക്കാരും വിജിലൻസ് കേസുകളിൽ പ്രതികളാണ്.
പൊതുമരാമത്ത് (56), ആഭ്യന്തരം (47), മോട്ടോർ വാഹന വകുപ്പ് (39), വനം (33), വിദ്യാഭ്യാസം (31), ആരോഗ്യം (28), സപ്ലൈകോ (20), രജിസ്ട്രേഷൻ (17), കൃഷി, എക്സൈസ്, ബിവറേജസ് കോർപറേഷൻ (16), പട്ടികജാതി വകുപ്പ് (15), ക്ഷീരോൽപാദനം (10) വകുപ്പുകളിലും അഴിമതി കേസുകളിൽ പ്രതികളായവരുടെ എണ്ണം രണ്ടക്കം കടന്നു. വിവിധ വകുപ്പുകളിലെ 1028 ജീവനക്കാരാണ് വിജിലൻസ് കേസുകളിൽ പ്രതികളായത്. ഇതിൽ 195 പേർക്കെതിരെ പ്രോസിക്യൂഷൻ നടപടിയും 22 പേർക്കെതിരെ ട്രൈബ്യൂണൽ അന്വേഷണവും 14 പേർക്കെതിരെ വകുപ്പുതല നടപടിയും സ്വീകരിച്ചതായി സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.
70 പേർക്കെതിരെ തുടർനടപടി അവസാനിപ്പിച്ചു. 727 പേർക്കെതിരായ അന്വേഷണം തുടരുകയാണെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.