Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2017 11:40 PM GMT Updated On
date_range 22 Sep 2017 11:40 PM GMTഅലിൻഡ് െസാമാനി ഗ്രൂപ്പിന് കൈമാറിയത് വിജിലൻസ് റിപ്പോർട്ട് മുഖവിലക്കെടുക്കാതെ
text_fieldsbookmark_border
കൊല്ലം: കുണ്ടറയിലെ അലുമിനിയം ഇൻഡസ്ട്രീസ് ലിമിറ്റഡ് (അലിൻഡ്) െസാമാനി ഗ്രൂപ്പിന് കൈമാറിയത് വിജിലൻസ് റിപ്പോർട്ട് മുഖവിലയ്ക്കെടുക്കാതെ. സർക്കാറിന് ഏറ്റെടുക്കാൻ സാഹചര്യമുണ്ടായിരിക്കെ സ്വകാര്യ ഗ്രൂപ്പിന് കൈമാറിയത് വഴി കോടികളുടെ അഴിമതി നടന്നെന്നും ആക്ഷേപമുയരുന്നു. ഇതിനിടെ െസാമാനി ഗ്രൂപ് അലിൻഡിെൻറ ഒാഹരികൾ വിൽക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്. വസ്തു വകകൾ വ്യവസ്ഥകൾക്ക് വിരുദ്ധമായി ക്രമക്കേട് നടത്തിയെന്നാരോപിച്ച് ഷെയർ ഹോൾഡേഴ്സ് അസോസിയേഷൻ പ്രസിഡൻറ് പ്രതിപക്ഷ നേതാവിെൻറ ഒാഫിസ് മുഖാന്തരം നൽകിയ പരാതിയിൽ വിജിലൻസ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പരാതിയിന്മേൽ അന്വേഷണം നടത്തി ജൂൺ 28ന് വിജിലൻസ് കൊല്ലം യൂനിറ്റ് വിജിലൻസ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇൗ റിപ്പോർട്ടിലെ നിർദേശങ്ങൾ പരിഗണിക്കാതെ ആഗസ്റ്റിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ അലിൻഡ് സൊമാനി ഗ്രൂപ്പിന് കൈമാറാൻ തീരുമാനിച്ചു.
ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായിരുന്നപ്പോൾ അപ്പലേറ്റ് അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ ആൻഡ് ഫിനാൻഷ്യൽ റീ കൺസ്ട്രക്ഷനിൽ (എ.എ.െഎ.എഫ്.ആർ) അലിൻഡ് സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നമ്പർ 79/2016 ൽ അപ്പീൽ ഫയൽ ചെയ്തിരുന്നു. കമ്പനിയുടെ യഥാർഥ ആസ്തി വിവരങ്ങൾ കണക്കാക്കണമെന്നും ജയരാജൻ സമർപ്പിച്ച അപ്പീലിൽ പറയുന്നുണ്ട്. പിന്നീട് എ.എ.െഎ.എഫ്.ആറിെൻറ പ്രവർത്തനം നിർത്തലാക്കിയതിനാൽ ദേശീയ കമ്പനി നിയമ ൈട്രബൂണലിൽ (എൻ.സി.എ.ടി) അപ്പീൽ സമർപ്പിക്കണമായിരുന്നു. ഇതിനുള്ള നടപടി ക്രമങ്ങളൊന്നും സർക്കാൻ സ്വീകരിച്ചില്ല. 2010ൽ എളമരം കരീം വ്യവസായ മന്ത്രിയായിരുന്ന കാലത്ത് അലിൻഡ് ഏറ്റെടുക്കാനായി കേന്ദ്രസർക്കാറിന് അപേക്ഷ നൽകിയിരുന്നു. ഇതു നിയമസഭയിൽ ബില്ലാക്കി അവതരിപ്പിച്ചാൽ പരിഗണിക്കാമെന്ന് പറഞ്ഞ് അപേക്ഷ തിരിച്ചയക്കുയായിരുന്നു. ഇക്കാര്യങ്ങളൊക്കെ വിജിലൻസ് റിപ്പോർട്ടിലും സൂചിപ്പിച്ചിട്ടുണ്ട്. കോടികൾ ആസ്തിയുള്ള അലിൻഡിെൻറ പ്രവർത്തനാനുമതി കമ്പനിയുടെ ബാലൻസ് ഷീറ്റിൽ കാണിച്ചിട്ടുള്ള 16 ലക്ഷം രൂപക്കാണ് കൈമാറിയത്. അലിൻഡിെൻറ യഥാർഥ ആസ്തികൾ കണക്കാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ സർക്കാർ ഇനിയും തയാറായിട്ടില്ല.
റിപ്പോട്ടിൽ വിജിലൻസ് കണ്ടെത്തിയ വസ്തുതകൾ
•വിവിധ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും കൊടുക്കാനുള്ള കുടിശ്ശിക കമ്പനിയിൽനിന്ന് ഇൗടാക്കുക.
•സൊമാനി ഗ്രൂപ് പാട്ടക്കരാർ കാലാവധി കഴിഞ്ഞിട്ടും കൈവശം വെച്ചിരിക്കുന്ന കുണ്ടറയിലെ ഭൂമി തിരിച്ചെടുക്കുകയോ പാട്ടക്കരാറിനെ സംബന്ധിച്ച് പഠിക്കാൻ സർക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് നടപ്പാക്കുകയോ ചെയ്യുക.
•കമ്പനി ഭൂമിയിലെ ചന്ദന മരങ്ങൾക്ക് നമ്പറിടാനുള്ള കമ്മിറ്റി ശിപാർശ നടപ്പാക്കാൻ കലക്ടർക്ക് നിർദേശം നൽകാം.
•കമ്പനി ഏറ്റെടുക്കാനായി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിന് അയച്ചുകൊടുത്ത ഒാർഡിനൻസ് ബിൽ പാസാക്കാനുള്ള സാധ്യത പരിഗണിക്കാം.
•അലിൻഡുമായി ബന്ധപ്പെട്ട കേസുകൾക്ക് പ്രാപ്തനായ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നത് കാര്യക്ഷമമായ നടത്തിപ്പിന് നല്ലതായിരിക്കും.
അലിന്‍ഡുമായി ബന്ധപ്പെട്ട് തെൻറ പേര് അനാവശ്യമായി വലിച്ചിഴക്കുന്നു –വി.എസ്
തിരുവനന്തപുരം: പതിറ്റാണ്ടുകളായി പ്രവര്‍ത്തനം നിലച്ചുകിടക്കുന്ന അലിന്‍ഡുമായി ബന്ധപ്പെട്ട് തെൻറ പേര് ഈ ഘട്ടത്തില്‍ അനാവശ്യമായി വലിച്ചിഴക്കുകയാണെന്ന് വി.എസ്. അച്യുതാനന്ദന് പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിനകത്തും പുറത്തുമായി അനേകായിരം കോടി രൂപ മൂല്യമുള്ള ഭൂസ്വത്താണ് കമ്പനിയുടേതായുള്ളത്. ഈ ഭൂമി തട്ടിയെടുക്കുക എന്നത് മാത്രമാണ് പ്രമോട്ടര്‍മാരുടെ ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ 2010ല്‍ അലിന്‍ഡ് ഏറ്റെടുക്കുന്നതിന് ഓര്‍ഡിനന്‍സടക്കം കൊണ്ടുവന്നതാണ്.
തുടര്‍ന്ന് അധികാരത്തില്‍ വന്ന ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ ആ ഓര്‍ഡിനന്‍സ് ലാപ്സാക്കി. യു.ഡി.എഫ് സര്‍ക്കാര്‍ ബി.െഎ.എഫ്.ആറിന് അയച്ച കത്തിൽ കമ്പനി ഏറ്റെടുത്ത് നടത്താൻ സൊമാനി ഗ്രൂപ്പിന് താല്പര്യമുണ്ടെന്നും അക്കാര്യത്തില്‍ അനുകൂലമായ പരിഗണന വേണമെന്നുമായിരുന്നു പറഞ്ഞിരുന്നത്. അതേസമയം, നിയമസഭയിൽ ഉറപ്പ് നൽകിയത് കമ്പനി ഒരു കാരണവശാലും സൊമാലി ഗ്രൂപ്പിന് കൈമാറില്ലെന്നും തൊഴിലാളി സംഘടനകളുടെ അഭിപ്രായം പരിഗണിച്ച് മാത്രമേ അലിന്‍ഡുമായി ബന്ധപ്പെട്ട നീക്കങ്ങളുണ്ടാവൂ എന്നുമായിരുന്നു. അലിന്‍ഡ് കൈമാറാനുള്ള ശ്രമത്തെ അന്ന് ഇടതുമുന്നണി ശക്തമായി എതിര്‍ത്തു. 2014 മേയിൽ താന്‍ വാർത്തസമ്മേളനം നടത്തി കമ്പനി കൈമാറ്റത്തെ എതിര്‍ത്ത് സംസാരിച്ചത് പാര്‍ട്ടിയുടെയും മുന്നണിയുടെയും നിലപാട് തന്നെയായിരുന്നു. കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് വേണ്ടത് എന്നതടക്കം, മുന്‍ സര്‍ക്കാറിെൻറ കാലത്ത് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയുടെയും എൽ.ഡി.എഫിെൻറയും നയമനുസരിച്ച് പറഞ്ഞ എല്ലാ കാര്യങ്ങളിലും ശരിയുണ്ടെന്നാണ് ഇപ്പോഴും താന്‍ വിശ്വസിക്കുന്നത്- വി.എസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story