മിലിട്ടറി സർവിസ് എൻജിനീയർക്കെതിരായ അഴിമതി കേസ്: 7.47 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
text_fieldsകൊച്ചി: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന സി.ബി.ഐയുടെ കണ്ടെത്തലിനെ തുടർന്ന് മിലിട്ടറി എൻജിനീയറിങ് സർവിസ് ചീഫ് എൻജിനീയർ (നേവൽ വർക്സ്) രാകേഷ് കുമാർ ഗാർഗ് കൂട്ടാളികളായ സഞ്ജീവ് ഖന്ന, സഞ്ജീവ് കുമാർ അഗർവാൾ എന്നിവരുടെ 7.47 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റെ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. രാകേഷ് കുമാർ ഗാർഗിനെതിരെ രജിസ്റ്റർ ചെയ്ത അഴിമതി കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഇ.ഡി കൊച്ചി യൂനിറ്റ് 6.636 കിലോഗ്രാം സ്വർണവും 4.02 കോടി രൂപയും അടക്കമാണ് പിടിച്ചെടുത്തത്.
കൊച്ചി നേവൽ ബേസ് കഠാരി ബാഗിൽ ചീഫ് എൻജിനീയറായിരുന്ന രാകേഷ് കുമാർ ഗാർഗ്, നടപ്പാക്കുന്ന ഓരോ പദ്ധതികളിലും അടങ്കല്‍ തുകയുടെ ഒരു ശതമാനം കൈക്കൂലിയായി കൈപ്പറ്റുന്നുവെന്ന പരാതിയിലാണ് സി.ബി.ഐ കേസെടുത്തത്. തുടർന്ന് കള്ളപ്പണ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറും അന്വേഷണം ആരംഭിച്ചു.
രാകേഷ് കുമാർ ഗാർഗിനെ കൂടാതെ പുഷ്കർ ഭാസിൻ, പ്രഫുൽ ജയിൻ, കനവ് ഖന്ന, സഞ്ജീവ് ഖന്ന, സുബോധ് ജെയിൻ, ചഞ്ചൽ ജെയിൻ, ഏതാനും മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും അന്വേഷണം നടത്തിയിരുന്നു. 2017 മുതൽ കഠാരി ബാഗിൽ ചീഫ് എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു രാകേഷ് കുമാർ ഗാർഗ്. അന്വേഷണത്തിൽ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.