അഴിമതി രഹിതമായ ഭരണമാണ് ട്വന്‍റി-20യിലേക്ക് അടുപ്പിച്ചത് -സിദ്ദീഖ്
text_fieldsകൊച്ചി: അഴിമതി രഹിതമായ ഭരണമാണ് തന്നെ ട്വന്‍റി-20യിലേക്ക് അടുപ്പിച്ചതെന്ന് പാർട്ടി ഉപദേശക സമിതി അംഗമായി നിയമിതനായ സംവിധായകൻ സിദ്ദീഖ്. ട്വന്‍റി-20യുടെ പ്രവർത്തനങ്ങൾ ആദ്യഘട്ടം മുതൽ തനിക്ക് കൃത്യമായി അറിയാം. അഴിമതി രഹിതമായ ഒരു ഭരണം ലക്ഷ്യമിട്ടാണ് വിവിധ രാഷ്ട്രീയ കക്ഷികളിലുള്ളവർ ട്വന്‍റി-20ക്ക് പിന്നിൽ അണിനിരന്നതെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് വ്യക്തമായ രാഷ്ട്രീയ ബോധമുണ്ട്. അഴിമതിക്കെതിരെ രാജ്യത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്ന് നമുക്ക് കാണിച്ചുതന്നത് ട്വന്‍റി-20യാണ്.
തനിക്ക് പലവിധ സംശയങ്ങളുണ്ടായിരുന്നു. അതിനെല്ലാം ട്വന്‍റി-20 സംഘാടകർ കൃത്യമായ മറുപടി തന്നു. സ്ഥാനാർഥിയാകാൻ ഞാനില്ല. ഉപദേശകനായാണ് ഇപ്പോൾ നിയമിച്ചിരിക്കുന്നതെന്നും സിദ്ദീഖ് പറഞ്ഞു.
സിദ്ദീഖിന് പുറമേ നടൻ ശ്രീനിവാസനും വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയും ട്വന്‍റി-20യിൽ ചേർന്നിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിലേക്ക് അഞ്ചുപേരുടെ സ്ഥാനാർഥി പട്ടിക ട്വന്‍റി-20 പ്രഖ്യാപിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചെയർമാനായി ഉപദേശക സമിതി നിലവിൽ വന്നു. ശ്രീനിവാസൻ, സിദ്ദീഖ്, ലക്ഷ്മി മേനോൻ, ഡോ. വിജയൻ, അനിത ഇന്ദിര ബായ്, ഡോ. ഷാജൻ കുര്യാക്കോസ് എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.