അഴിമതി: നേതാവിനെ രക്ഷിക്കാൻ ഭരണ-പ്രതിപക്ഷ െഎക്യം, അമർഷത്തിൽ അണികൾ
text_fieldsകൊല്ലം: അഴിമതിേക്കസിൽ നേതാവിനെ രക്ഷിക്കാൻ ഭരണ^പ്രതിപക്ഷ െഎക്യം, അണികൾ അമർഷത്തിൽ. കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ മുൻ ചെയർമാനും െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറുമായ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.െഎക്ക് അനുമതി നൽകേണ്ടതില്ലെന്ന സംസ്ഥാന സർക്കാർ നിലപാടാണ് വിവാദമായിരിക്കുന്നത്.
സംസ്ഥാന സർക്കാറിെൻറ അഴിമതികൾക്കെതിരെ യു.ഡി.എഫ് നേതൃത്വത്തിൽ മാസങ്ങളായി സമരം നടക്കുകയും അതിൽ സി.ബി.െഎ അന്വേഷണത്തിൽ അവർ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുേമ്പാഴാണ്, കുറ്റക്കാരെന്ന് സി.ബി.െഎ കണ്ടെത്തിയ കോൺഗ്രസ് നേതാവ് ഉൾപ്പെടെയുള്ളവരെ രക്ഷിക്കാനുള്ള സർക്കാർ ശ്രമം. അഴിമതിക്കാരെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുെന്നന്നാരോപിക്കുന്ന കോൺഗ്രസ്, യു.ഡി.എഫ് നേതാക്കളും ഇക്കാര്യത്തിൽ മൗനത്തിലാണ്.
തോട്ടണ്ടി ഇറക്കുമതിയിലുൾപ്പെടെ 2006^2015 കാലയളവിൽ കശുവണ്ടി വികസന കോർപറേഷന് നഷ്ടമുണ്ടായിട്ടുണ്ടെന്ന പരാതിയെത്തുടർന്ന് സി.ബി.െഎ അന്വേഷണത്തിന് ൈഹകോടതിയാണ് ഉത്തരവിട്ടത്. അഞ്ഞൂറ്കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു ആക്ഷേപം.
സി.ബി.െഎ അന്വേഷണത്തിനുമുമ്പ്, സംസ്ഥാന സർക്കാറിെൻറ വിവിധ ഏജൻസികൾ ഇഅന്വേഷിക്കുകയും അഴിമതി നടെന്നന്ന നിഗമനത്തിൽ എത്തുകയും ചെയ്തിരുന്നു. െഎ.എൻ.ടി.യു.സി നേതാവായിരുന്ന കടകമ്പള്ളി മനോജായിരുന്നു പരാതിക്കാരൻ.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കശുവണ്ടി തൊഴിലാളികൾ നിർണായകമായ കൊല്ലം ജില്ലയിൽ കശുവണ്ടി അഴിമതി എൽ.ഡി.എഫിെൻറ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്നായിരുന്നു. എന്നാൽ അടുത്ത തെരഞ്ഞെടുപ്പ് ആവുേമ്പാഴേക്കും അന്നത്തെ അഴിമതി ആരോപണവിധേയന് അനുകൂലമായി എൽ.ഡി.എഫ് സർക്കാർ തന്നെ നിലപാടെടുക്കുന്നതാണ് സി.പി.എം^എൽ.ഡി.എഫ് അണികളെ വിഷമവൃത്തത്തിലാക്കുന്നത്.
അതേസമയം,സി.ബി.െഎക്ക് പ്രോസിക്യൂഷൻ അനുമതി നൽകണമെന്ന നിലപാടാണ് കശുവണ്ടി വ്യവസായത്തിെൻറ ചുമതലയുള്ള മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കൈക്കൊണ്ടിരുന്നത്.
പിണറായി അധികാരത്തിലെത്തിയശേഷം ആർ. ചന്ദ്രശേഖരെൻറ നേതൃത്വത്തിൽ െഎ.എൻ.ടി.യു.സി, സർക്കാറിനോട് മൃദു സമീപനമാണ് പുലർത്തുന്നതെന്ന പരാതി സംഘടനക്കുള്ളിലും കോൺഗ്രസിലും ശക്തവുമായിരുന്നു. അതിനുള്ള പ്രത്യുപകാരമാണ് ഇപ്പോഴത്തെ സർക്കാർ നിലാടെന്ന ആക്ഷേപം പാർട്ടിക്കുള്ളിലും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.