ഹരിപ്പാട് മെഡിക്കല്‍ കോളജ്: പൊതുമരാമത്ത് ചീഫ് എന്‍ജിനീയറെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസ്
text_fieldsആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളജ് അഴിമതിയില്‍ പൊതുമരാമത്ത് ചീഫ് എന്‍ജിനീയറെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചതോടെ ഒരിടവേളക്ക് ശേഷം വീണ്ടും വിഷയം സജീവ ചര്‍ച്ചയാവുന്നു. മെഡിക്കല്‍ കോളജ് നിര്‍മാണത്തിനായി കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ ക്രമക്കേട് നടന്നെന്ന് വിജിലന്‍സിന്‍െറ പ്രാഥമികാന്വേഷണത്തില്‍ കണ്ടത്തെിയതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം മറ്റ് ക്രമക്കേടുകളും വിജിലന്‍സ് പരിശോധിക്കുമെന്ന് ഉറപ്പായി.
ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ കാലത്ത് 2015 ജനുവരി ഏഴിനാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്. സ്ഥലം എം.എല്‍.എ കൂടിയായ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, ആരോഗ്യ സെക്രട്ടറി, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് കൊച്ചി ആസ്ഥാനമായ ആര്‍ക്കിമാട്രിക്സ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയത്.
ഏറ്റവും തുക ക്വാട്ട് ചെയ്ത് കണ്‍സള്‍ട്ടന്‍സി കരാര്‍ ഏറ്റെടുക്കാന്‍ തയാറായ കമ്പനിയെ തഴഞ്ഞാണ് അതില്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട കമ്പനിക്ക് കരാര്‍ നല്‍കിയത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലത്തെിയതോടെ ഹരിപ്പാട് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ വിജിലന്‍സ് അന്വേഷണവും തുടങ്ങി. വിജിലന്‍സിന്‍െറ പ്രാഥമിക അന്വേഷണത്തില്‍ത്തന്നെ ക്രമക്കേടുകള്‍ കണ്ടത്തൊനായി. കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതിലാണ് പ്രധാനമായും തിരിമറി കണ്ടത്തെിയത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് ചീഫ് എന്‍ജിനീയറെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചത്.
ഇതോടെ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും വിജിലന്‍സ് വിശദമായി അന്വേഷിക്കും. 15 കിലോമീറ്ററിനകത്ത് ആലപ്പുഴ വണ്ടാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ പുതിയ മെഡിക്കല്‍ കോളജ് ആവശ്യമുണ്ടോ എന്ന വിഷയത്തില്‍ എല്‍.ഡി.എഫിന് എതിര്‍പ്പുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൗകര്യങ്ങള്‍പോലും ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്നിരിക്കെ ഹരിപ്പാട്ട് മറ്റൊരു മെഡിക്കല്‍ കോളജ് ആവശ്യമില്ളെന്ന നിലപാടാണ് അവര്‍ക്ക്. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ഹരിപ്പാട്ട് മെഡിക്കല്‍ കോളജ് തുടങ്ങാനുള്ള നീക്കം തുടങ്ങിയത്.
ആവശ്യമായ തെളിവ് കിട്ടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ കേസില്‍ പ്രതിയാകാന്‍ സാധ്യതയുണ്ടെന്നാണ് വിജിലന്‍സ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും ഈ വിഷയത്തില്‍ ചെന്നിത്തലക്ക് എതിരാണ്. ഹരിപ്പാട് മെഡിക്കല്‍ കോളജിനെ സര്‍ക്കാര്‍ ഗണത്തില്‍പെടുത്താന്‍ ഒരുകാരണവശാലും കഴിയില്ളെന്ന നിലപാടാണ് ജി. സുധാകരന്‍േറത്. ഏത് അന്വേഷണത്തെയും ഭയമില്ളെന്ന് ചെന്നിത്തല ആവര്‍ത്തിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.