കോവിഡാനന്തര ചികിത്സക്ക് ചെലവേറുന്നു
text_fieldsതിരുവനന്തപുരം: കോവിഡ് ചികിത്സ സൗജന്യമാണെങ്കിലും അതോടൊപ്പം പരിഗണിക്കേണ്ട േകാവിഡാനന്തര ഗുരുതര േരാഗാവസ്ഥകളുടെ ചികിത്സക്ക് ചെലവേറുന്നു. കോവിഡിനേക്കാൾ തുടർരോഗങ്ങളാണ് ഗുരുതരമാകുന്നത്. എന്നാൽ പല മെഡിക്കൽ കോളജുകളിലും വിലകൂടിയ മരുന്നുകളടക്കം ബന്ധുക്കൾ വാങ്ങിനൽകേണ്ട സ്ഥിതിയാണ്.
ന്യൂമോണിയ ബാധിച്ച രോഗിക്ക് 2000 രൂപ വരെയുള്ള മരുന്നുകളാണ് പുറത്തുനിന്ന് വാങ്ങാൻ ആശുപത്രി അധികൃതർ ആവശ്യപ്പെടുന്നത്. മരുന്ന് സ്റ്റോക്കില്ലെന്നതാണ് അധികൃതരുടെ വാദം. സൗജന്യ ചികിത്സയാണെന്ന പ്രതീക്ഷയിലാണ് കോവിഡാനന്തര ചികിത്സക്ക് സാമ്പത്തികശേഷി കുറഞ്ഞവരടക്കം സർക്കാർ മെഡിക്കൽ കോളജുകളെ ആശ്രയിക്കുന്നത്.
ഒന്നാം തരംഗത്തിൽനിന്ന് വ്യത്യസ്തമായി രണ്ടാംതരംഗത്തിൽ തുടർരോഗാവസ്ഥകൾ ഗുരുതരമാകുന്നവരുടെ എണ്ണം കൂടുതലാണ്. കോവിഡിന് തുല്യമായ പരിഗണനയും ചികിത്സയും ഇവർക്ക് ലഭ്യമാകൽ അനിവാര്യവുമാണ്. പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിച്ച ഘട്ടത്തിൽ ഇക്കാര്യം സർക്കാർ പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കോവിഡ് ഭേദമാകുന്നവർ തുടർ രോഗാവസ്ഥയുമായി എത്തിയാൽ ഇവ കോവിഡ് അനുബന്ധമായി പരിഗണിക്കുന്നില്ലെന്ന് രോഗികളും ബന്ധുക്കളും പറയുന്നു. ഇതുമൂലമാണ് മരുന്നുകളടക്കം പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നത്. ഫലത്തിൽ കോവിഡ് ചികിത്സ സൗജന്യമാണെങ്കിലും കോവിഡാനന്തര ചികിത്സ വലിയ സാമ്പത്തികബാധ്യത സൃഷ്ടിക്കുന്നു.
ഭാവിയിൽ സംസ്ഥാനം നേരിടേണ്ട വലിയ വെല്ലുവിളിയാണ് കോവിഡാനന്തര രോഗങ്ങളെന്ന വിലയിരുത്തലിനെ തുടർന്നാണ് ഒന്നാം തരംഗത്തിനൊടുവിൽ റഫറൽ-സ്പെഷാലിറ്റി സൗകര്യങ്ങളടക്കം ഉൾെപ്പടുത്തി കോവിഡ് ചികിത്സക്ക് സമാനം കോവിഡാനന്തര രോഗാവസ്ഥയെയും കൈകാര്യം ചെയ്യാൻ തീരുമാനിച്ചത്. പ്രാഥാമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്കാശുപത്രികൾ, ജില്ല ആശുപത്രികൾ, ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളജുകൾ എന്നിങ്ങനെ എല്ലാ തലങ്ങളിലും കോവിഡാനന്തര ചികിത്സക്കുള്ള പ്രത്യേക സംവിധാനം ഒരുക്കുമെന്നായിരുന്നു നേരത്തെയുള്ള സർക്കാർ പ്രഖ്യാപനം.
പക്ഷേ, താഴേത്തട്ടിലെ പല ആശുപത്രികളും ഇപ്പോൾ സംവിധാനം പ്രവർത്തിക്കുന്നില്ല. ഡോക്ടർമാരുടെ കുറവും കോവിഡ് ചികിത്സക്ക് കൂടുതൽ ഉൗന്നൽ നൽകേണ്ടി വന്നതുമാണ് ഇതിനുകാരണം. രോഗമുക്തരായർ എല്ലാ മാസവും സമീപത്തെ ക്ലിനിക്കുകളിൽ പരിശോധനക്ക് എത്തണമെന്ന നിർദേശവും നടപ്പായില്ല.
മരുന്നുക്ഷാമം വീണ്ടും പിടിമുറുക്കുന്നു
തിരുവനന്തപുരം: ബ്ലാക്ക് ഫംഗസിനും കോവിഡാനന്തര ചികിത്സക്കുമടക്കം അവശ്യമരുന്നുകളുടെ ക്ഷാമം വീണ്ടും പിടിമുറുക്കുന്നു. ബ്ലാക്ക് ഫംഗസിനുള്ള ആൻറി ഫംഗൽ മരുന്നായ ആംഫോടെറിസിൻ ബി നേരത്തെ എത്തിച്ചെങ്കിലും സംസ്ഥാനത്തിെൻറ ആവശ്യത്തിന് മതിയാകുന്നില്ല. രക്തത്തിൽ കലർന്ന ഫംഗസുകളെ നീക്കംചെയ്യാൻ ദീർഘകാലം ഇൗ മരുന്ന് ഉപയോഗിക്കേണ്ടിവരും.
നിലവിൽ ആശുപത്രിയിലുള്ളവർക്ക് പോലും തികയാത്ത സാഹചര്യത്തിൽ ഡിസ്ചാർജ് ചെയ്തവരുടെ കാര്യം കൂടുതൽ പ്രതിസന്ധിയിലാകും. അതേസമയം കൂടുതൽ മരുന്നെത്തിക്കാൻ ആരോഗ്യവകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.