Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവസ്ത്രാലങ്കാരകൻ...

വസ്ത്രാലങ്കാരകൻ വേലായുധൻ കീഴില്ലം അന്തരിച്ചു

text_fields
bookmark_border
വസ്ത്രാലങ്കാരകൻ വേലായുധൻ കീഴില്ലം അന്തരിച്ചു
cancel

തൃശൂർ: മലയാള സിനിമയിൽ വസ്​ത്രാലങ്കാര രംഗത്ത്​ നിറസാന്നിധ്യമായിരുന്ന വേലായുധൻ കീഴില്ലം അന്തരിച്ചു. 70 വയസായിര ുന്നു. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചക്കായിരുന്നു അന്ത്യം.

കെ.ജി ജോർജി​ന്‍റെ ഉൾക്കടൽ എന്ന ചിത്രത്തിൽ വസ്​ത്രാലങ്കാര സഹായിയായിട്ടായിരുന്നു തുടക്കം. സിദ്ദിഖി​​ന്‍റെ ബിഗ്​ബ്രദർ എന്ന ചിത്രത്തിലാണ്​ അവസാനമായി വസ്​ത്രാലങ്കാരം നിർവഹിച്ചത്​.

പെരുമ്പാവൂരിനടുത്ത്​ കീഴില്ലത്താണ് ജനനം. ചെറിയ പ്രായത്തിൽ ചലചിത്ര രംഗത്തെത്തിയ ഇദ്ദേഹം നിരവധി സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. 1994 ൽ മാനത്തെ വെള്ളിത്തേര്​ എന്ന ചി​ത്രത്തിലൂടെ മികച്ച വസ്​ത്രാലങ്കാരകനുള്ള സംസ്​ഥാന പുരസ്​കാരം ലഭിച്ചു.

സംസ്കാരം ഇന്ന് വൈകീട്ട് 8 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: വൈശാഖ്, അശ്വതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam cinemamalayalam newsmovie newsCostume designerVelayudhan Keezhillam
News Summary - Costume designer Velayudhan Keezhillam Passed away -Movie news
Next Story