വോട്ടിനുമുന്നിൽ ശത്രുത മറന്ന് എ.എൻ. ഷംസീറും സി.ഒ.ടി. നസീറും കണ്ടുമുട്ടി
text_fieldsതലശ്ശേരി: രാഷ്ട്രീയ ശത്രുതയിൽ കഴിയുന്ന സ്ഥാനാർഥികൾ ഒരുമിച്ചു കണ്ടപ്പോൾ പിണക്കമെല്ലാം വഴിമാറി. സ്നേഹത്തോടെയുളള കൂടിച്ചേരലിൽ വോട്ടഭ്യർഥിക്കാനും അവർക്കിടയിൽ അവസരമൊരുങ്ങി.
തലശ്ശേരി നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാർഥി എ.എൻ. ഷംസീറും ഫുട്ബാൾ ചിഹ്നത്തിൽ മത്സരിക്കുന്ന ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർഥി സി.ഒ.ടി. നസീറുമാണ് ചൊവ്വാഴ്ച രാവിലെ നഗരത്തിലെ കായ്യത്ത് റോഡിൽ പരസ്പരം കണ്ടുമുട്ടിയത്.
കായ്യത്ത് റോഡിൽ രണ്ടുവർഷം മുമ്പ് സി.പി.എം പ്രവർത്തകരുടെ ആക്രമണത്തിനിരയായ ആളാണ് സി.ഒ.ടി. നസീർ.സി.പി.എമ്മിൽ നിന്നും അകന്നുകഴിയുന്ന നസീർ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ചിരുന്നു. ഇതിെൻറ പ്രതികാരമെന്നോണമാണ് സി.ഒ.ടി. നസീറിനെതിരെയുണ്ടായ ആക്രമണം. ഇൗ േകസിൽ നിരവധി സി.പി.എം പ്രവർത്തകർ പ്രതികളാണ്.
ആക്രമണത്തിനുപിന്നിൽ എ.എൻ. ഷംസീറിനും പങ്കുള്ളതായി നസീർ പൊലീസിന് മൊഴി നൽകിയിരുന്നു. ഇൗ സംഭവത്തിനുശേഷം ഷംസീറുമായി നസീർ ഏറെ ശത്രുതയിലായിരുന്നു.
ചൊവ്വാഴ്ച വോട്ടഭ്യർഥനക്കായി ഇറങ്ങിയ നസീർ ആദ്യം വോട്ടഭ്യർഥിച്ചത് ഷംസീറിനോടായിരുന്നു.
ആക്രമിക്കപ്പെട്ട അതേ സ്ഥലത്തുവെച്ചാണ് നസീറിനെ, കാറിൽ യാത്ര ചെയ്യുകയായിരുന്ന ഷംസീർ കണ്ടുമുട്ടിയത്. കാർ വഴിയിൽ നിർത്തി ഇരുവരും പരസ്പരം കൈകൊടുത്ത് ചിരിച്ച് സംസാരിച്ച ശേഷമാണ് പിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.