ശബരിമല പ്രശ്നം ബി.ജെ.പിക്ക് നിയമനിർമാണത്തിലൂടെ പരിഹരിക്കാമായിരുന്നില്ലേ? എൻ.എസ്.എസ്
text_fields
ചങ്ങനാശ്ശേരി : ശബരിമല വിഷയത്തില്‍ മൂന്ന് മുന്നണികളേയും വിമര്‍ശിച്ച് എന്‍.എസ്.എസ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിശ്വാസസംരക്ഷണത്തിന്റെ പേരില്‍ വിശ്വാസികളെ സ്വാധീനിക്കുവാന്‍ വേണ്ടി പുതിയ വാദഗതികളുമായി രാഷ്ട്രീയകക്ഷികള്‍ രംഗപ്രവേശം ചെയ്തിരിക്കുകയാണെന്നും എന്‍.എസ്.എസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ വിശാലബഞ്ചിന്റെ പരിഗണനയില്‍ ഇരിക്കെയാണ്. ഈ പശ്ചാത്തലത്തിൽ വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ പുതിയ വാദങ്ങളുമായി രാഷ്ട്രീയ കക്ഷികൾ രംഗത്തെത്തിയത് കൗതുകകരമാണ്. കേന്ദ്രത്തിൽ ബി.ജെ.പിക്ക് നിയമ നിർമാണം നടത്തി പരിഹരിക്കാവുന്ന പ്രശ്നമായിരുന്നു. പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ യു.ഡി.എഫിന് നിയമ സഭയിൽ ബിൽ അവതരിപ്പിക്കാമായിരുന്നു. അധികാരത്തിലെത്തിയാല്‍ നിയമ നിര്‍മാണം എന്ന് പറയുന്നതില്‍ എന്ത് ആത്മാര്‍ഥതയാണുള്ളതെന്നും എൻ.എസ്.എസ് ചോദിച്ചു. എൽ.ഡി.എഫിനാകട്ടെ സത്യവാങ്മൂലം ഇപ്പോഴും തിരുത്തി നൽകാമെന്നും എൻ.എസ്.എസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.