പൊലീസുകാരിൽ മദ്യപാനവും മാനസിക സമ്മർദവും വർധിച്ചു; നിർബന്ധ കൗൺസലിങ്ങിന് നടപടി
text_fields
തിരുവനന്തപുരം: പൊലീസുകാരിൽ ആത്മഹത്യ പ്രവണത വർധിക്കുന്ന സാഹചര്യത്തിൽ സേനാംഗങ്ങളെ നിർബന്ധ കൗൺസലിങ്ങിന് വിധേയമാക്കാൻ തീരുമാനം. സേനയിലെ സ്ഥിരംമദ്യപാനികളുടെയും സാമ്പത്തിക ഞെരുക്കമുള്ളവരുടെയും പട്ടിക തയാറാക്കാനും നിർദേശിച്ചിട്ടുണ്ട്. മാനസിക സമ്മര്‍ദം താങ്ങാനാകാതെ ഉദ്യോഗസ്ഥര്‍ ജീവനൊടുക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് സേനാംഗങ്ങൾക്ക് കൗണ്‍സലിങ്ങ് നിര്‍ബന്ധമാക്കി ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കിയത്. സേനയില്‍ മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുെന്നന്ന വിലയിരുത്തലുമുണ്ട്.
ആ സാഹചര്യത്തിലാണ് സ്ഥിരംമദ്യപാനികളുടെയും സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നവരുടെയും പട്ടിക തയാറാക്കി കൗണ്‍സലിങ് നടത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തിനിടെ കേരള പൊലീസ് അംഗങ്ങളായ 16പേര് വിവിധ കാരണങ്ങളാൽ ജീവനൊടുക്കിയ സാഹചര്യത്തിലാണ് ഇൗ നടപടി. ഡി.ജി.പി. പുറത്തിറക്കിയ ഉത്തരവിൽ കേരള പൊലീസില്‍ വ്യാപിക്കുന്ന ആത്മഹത്യ തടയാനുള്ള കൗണ്‍സലിങ്ങാണ് ഉത്തരവിെൻറ വിഷയം. ഓരോ സ്റ്റേഷെൻറയും ചുമതലയുള്ള എസ്.ഐമാരും സി.െഎമാരും ആദ്യംതന്നെ പട്ടിക തയാറാക്കണം.
സ്ഥിരമായി മദ്യപിക്കുന്നവര്‍ എത്ര, സാമ്പത്തിക പ്രശ്നമുള്ളവര്‍ , ആരോഗ്യപ്രശ്നമുള്ളവര്‍ എന്നിങ്ങനെ വേർതിരിച്ചുള്ള പട്ടിക വേണം തയാറാക്കേണ്ടതെന്ന് സർക്കുലറിൽ പറയുന്നു. ഇൗ പട്ടിക തയാറാക്കുന്നതിന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിെൻറ സഹായവും സംവിധാനവും ഉപയോഗിക്കാം. ഇങ്ങനെ െതരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് കൗണ്‍സലിങ് നൽകണം.
ഓരോ സ്റ്റേഷെൻറയും ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ കീഴുദ്യോഗസ്ഥരുടെ ജീവിതശൈലി മനസ്സിലാക്കണം. മദ്യപാനശീലം, കുടുംബപ്രശ്നങ്ങൾ, സാമ്പത്തിക-ആരോഗ്യപ്രശ്നങ്ങള്‍, ജോലിയോടുള്ള താൽപര്യമില്ലായ്മ എല്ലാം ഉദ്യോഗസ്ഥർ മനസ്സിലാക്കണം. സ്വഭാവദൂഷ്യത്തിെൻറ പേരിൽ അച്ചക്കടനടപടി നേരിട്ട ഉദ്യോഗസ്ഥരുടെ പട്ടികയും തയാറാക്കണം. പ്രശ്നങ്ങള്‍ മനസ്സിലാക്കിയാൽ അവർക്ക് വേണ്ട മാനസികപിന്തുണ നൽകണം. കൗണ്‍സലിങ്ങിന് പുറമെ യോഗയിലൂടെ മാനസികസംഘർഷങ്ങള്‍ ലഘൂകരിക്കാൻ നടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
സാമൂഹിക, ആരോഗ്യ വകുപ്പിൾ ഉൾപ്പെടെ മറ്റു വകുപ്പുകളിലെ കൗണ്‍സലര്‍മാരുടെ സേവനം ഇതിനായി ലഭ്യമാക്കാം. അല്ലെങ്കില്‍, സന്നദ്ധ സംഘടനകളുടെ കൗണ്‍സലര്‍മാരെയും ഉപയോഗിക്കാം. വ്യക്തിപരമായും ഔദ്യോഗികമായും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കൗണ്‍സലിങ്ങാണ് പരിഹാരമെന്ന വിലയിരുത്തലിലാണ് നടപടി. പൊലീസുകാരിൽ മാനസിക സമ്മർദം വർധിക്കുെന്നന്നാണ് പൊതുവിലയിരുത്തൽ. ഇൗ സമ്മർദമാണ് പലപ്പോഴും അവരുടെ പ്രവർത്തനങ്ങളിൽ പ്രകടമാകുന്നതും. പല പൊലീസുകാരുടെയും അമിത മദ്യപാനത്തെക്കുറിച്ച് പരാതിപ്പെട്ട് ഭാര്യമാർ നൽകിയ പരാതികൾ ഡി.ജി.പി ഉൾപ്പെടെ ഉദ്യോഗസ്ഥർക്ക് മുന്നിലുണ്ട്. ആ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് പൊലീസുകാർക്ക് കൗൺസലിങ് ഏർപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.