കടുവകളുടെ കൊലക്കളം
text_fieldsമനുഷ്യരും വന്യമൃഗങ്ങളും തമ്മിൽ സംഘർഷം കൂടി വരുന്ന സംസ്ഥാനത്ത് കഴിഞ്ഞ വർഷം 12 കടുവകൾ ചത്തതായി കണക്കുകൾ. നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി പുറത്തുവിട്ട കണക്കിലാണ് കടുവകളുടെ മരണം സംബന്ധിച്ച വിശദാംശങ്ങളുള്ളത്. ഇതിൽ മൂന്ന് കടുവകൾ മാത്രമാണ് കടുവ സങ്കേതങ്ങൾക്ക് അകത്ത് ചത്തത്.
- 2022ൽ സംസ്ഥാനത്ത് ആറു കടുകൾ ചത്തു.
- കഴിഞ്ഞ വർഷം രാജ്യത്ത് 177 കടുവകൾ ചത്തെന്നാണ് നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ കണക്ക്. 206 കടുവകൾക്ക് ജീവൻ നഷ്ടമായതായി വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ (ഡബ്ല്യു.പി.എസ്.ഐ) പറയുന്നു.
- 2023ൽ കേന്ദ്ര വനം-വന്യജീവി വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം സംസ്ഥാനത്ത് 213 കടുവകൾ. 2018ൽ 190 കടുവകളാണുണ്ടായിരുന്നത്.
കഴിഞ്ഞ വർഷം കേരളത്തിൽ 12 കടുവകൾ ചത്തു
സംസ്ഥാന സർക്കാർ കണക്ക് പ്രകാരം കഴിഞ്ഞ വർഷം 84 കടുവകളാണ് വയനാട്ടിലുള്ളത്. 2018ൽ 120 എണ്ണമായിരുന്നു. അഞ്ചു വർഷത്തിനിടെ 30 ശതമാനം കുറഞ്ഞു.
75 ശതമാനം കടുവകളും ഇന്ത്യയിൽ
ലോകത്ത് അവശേഷിക്കുന്ന കടുവകളിൽ 75 ശതമാനവും ഇന്ത്യയിലാണെന്നാണ് കണക്ക്. 50 വർഷം മുമ്പ് രാജ്യത്ത് ആരംഭിച്ച പ്രോജക്ട് ടൈഗർ പദ്ധതിയാണ് ഇവയുടെ വംശനാശം ഒഴിവാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്.
കടുവസങ്കേതം: വയനാട് പരിഗണനയിലില്ല
മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം പതിവായത് വയനാട്ടിൽ കൂടുതൽ ആശങ്ക ഉയർത്തുന്നുണ്ട്. കേരളത്തിൽ തേക്കടിയിലെ പെരിയാർ റിസർവും പറമ്പിക്കുളം റിസർവുമാണ് കടുവകളുടെ പ്രത്യേക സങ്കേത മേഖലയായുള്ളത്. എന്നാൽ, ഈ സങ്കേതങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതൽ കടുവകൾ ഉണ്ടെങ്കിലും വയനാട് കടുവ സങ്കേതം സ്ഥാപിക്കുന്ന കാര്യം പരിഗണനയിലില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. 53 കടുവ സങ്കേതങ്ങളാണ് നിലവിൽ രാജ്യത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.